ഗോളും അസിസ്റ്റുമായി മുഹമ്മദ് സലാ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജയത്തോടെ തുടങ്ങി ലിവർപൂൾ

ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത സലായാണ് മത്സത്തിലെ ഹീറോ
ഗോളും അസിസ്റ്റുമായി മുഹമ്മദ് സലാ; ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 
ജയത്തോടെ തുടങ്ങി ലിവർപൂൾ
Updated on

ലണ്ടൻ: സൂപ്പർ താരം മുഹമ്മദ് സലായുടെ മിന്നും പ്രകടനത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസണിൽ ജയത്തോടെ തുടങ്ങി ലിവർപൂൾ. ഇപ്‌സ്വിചിനെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ലിവർപൂൾ വീഴ്ത്തിയത്. 22 വർഷത്തിനുശേഷമാണ് ഇപ്‌സ്വിച് പ്രീമിയർ ലീഗ് കളിക്കാനെത്തുന്നത്.

ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത സലായാണ് മത്സത്തിലെ ഹീറോ. പുതിയ ഡച്ച് പരിശീലകൻ ആർനെ സ്ലോട്ടിനു കീഴിലിറങ്ങിയ ലിവർപൂളിന്‍റെ പോരാട്ടവീര്യം ഒട്ടും ചോർന്നിട്ടില്ല. മത്സത്തിലെ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 60ാ മിനിറ്റിൽ ഡിയാഗോ ജോട്ടയാണ് ചെമ്പടയെ മുന്നിലെത്തിച്ചത്. അഞ്ചു മിനിറ്റിനുള്ളിൽ സലാ ടീമിന്‍റെ രണ്ടാം ഗോളും നേടി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com