ലൂക്ക മോഡ്രിച്ച് റയലില്‍ തുടരും; 2025 വരെ കരാര്‍ നീട്ടിയതായി ക്ലബ്ബ്

ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് മോഡ്രിച്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു

dot image

സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ വരവ് ആഘോഷമാക്കുന്ന റയല്‍ മാഡ്രിഡ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. സൂപ്പര്‍ മിഡ്ഫീല്‍ഡര്‍ ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തന്നെ തുടരും. താരവുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

റയലിലെ കരാര്‍ ഈ ജൂണോടെ അവസാനിക്കേണ്ടിയിരുന്ന സാഹചര്യത്തിലാണ് പുതിയ കരാര്‍ പ്രഖ്യാപനം. ചാമ്പ്യന്‍സ് ലീഗ് വിജയാഘോഷ വേളയില്‍ ഒരു വര്‍ഷം കൂടി മാഡ്രിഡില്‍ തുടരുമെന്ന് 38കാരനായ മോഡ്രിച്ച് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. മധ്യനിരതാരം ടോണി ക്രൂസ് വിരമിച്ച സാഹചര്യത്തില്‍ റയല്‍ ആരാധകര്‍ക്ക് വലിയ മോഡ്രിച്ചിന്റെ കരാര്‍ നീട്ടിയത് വലിയ ആശ്വാസമാണ്.

റയല്‍ മാഡ്രിഡില്‍ തന്നെ വിരമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോഡ്രിച്ച് നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. 2012ലാണ് ക്രൊയേഷ്യന്‍ താരം സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തുന്നത്. റയലിനൊപ്പം 26 കിരീടങ്ങളും മോഡ്രിച്ച് നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image