ഇത് എന്റെ അവസാന മത്സരം ആകരുത്; ടോണി ക്രൂസ്

'ജർമ്മൻ ടീമിലേക്ക് താൻ തിരിച്ചുവന്നതിന് ഒരു ലക്ഷ്യമുണ്ട്.'
ഇത് എന്റെ അവസാന മത്സരം ആകരുത്; ടോണി ക്രൂസ്

മ്യൂണിക്: യൂറോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സ്പെയ്നെ നേരിടാൻ ഒരുങ്ങുകയാണ് ജർമ്മനി. ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകൾ പരസ്പരം വരുമ്പോൾ ആരാവും വിജയി എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. സ്പെയ്നിനെതിരെ തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരം ആകരുതെന്നാണ് ജർമ്മൻ മധ്യനിര താരം ടോണി ക്രൂസിന്റെ ആ​ഗ്രഹം. ക്രൂസിന് അർഹിച്ച വിടവാങ്ങൽ നൽകുമെന്ന റയൽ മാഡ്രിഡ് സഹതാരം കൂടിയായ ജോസലുവിന്റെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു താരം.

ജർമ്മൻ ടീമിലേക്ക് താൻ തിരിച്ചുവന്നതിന് ഒരു ലക്ഷ്യമുണ്ട്. യൂറോ കപ്പ് വിജയിച്ച് മാത്രമെ താൻ ദേശീയ ടീമിൽ നിന്ന് വിരമിക്കൂ. ജർമ്മനി ലോകകിരീടം നേടാനുള്ള സാധ്യതയില്ലായിരുന്നുവെങ്കിൽ താൻ ഇത്തരത്തിൽ ഒരു തിരിച്ചുവരവ് നടത്തില്ലായിരിന്നു. ഫുട്ബോളിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും ജർമ്മൻ സൂപ്പർ താരം പ്രതികരിച്ചു.

ഇത് എന്റെ അവസാന മത്സരം ആകരുത്; ടോണി ക്രൂസ്
അടുത്ത ഇന്ത്യ-പാക് മത്സരം; ചാമ്പ്യൻസ് ട്രോഫി സാധ്യതാ ​ഗ്രൂപ്പ് പുറത്ത്

എല്ലാ താരങ്ങൾക്കും കരിയറിന്റെ അവസാനം എന്നൊരു ദിവസമുണ്ട്. മറ്റൊരാളുടെ സമ്മർദ്ദം ഇല്ലാതെ സ്വയം വിരമിക്കൽ തീരുമാനമെടുക്കാൻ കഴിഞ്ഞതിൽ താൻ സന്തോഷവാനാണ്. വിരമിക്കൽ തീരുമാനം നേരത്തെയാക്കാമെന്ന് തന്നോട് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും ക്രൂസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com