അഡ്രിയൻ ലൂണ പരിശീലനത്തിനിറങ്ങി , പ്ലേ ഓഫിൽ തിരിച്ചു വരവ് പ്രതീക്ഷിച്ച്‌ ആരാധകർ

ലൂണയിറങ്ങിയ സീസണിലെ ആദ്യ ഒമ്പത് മത്സരങ്ങളിലും അഞ്ചു മത്സരങ്ങളിലും ടീമിന് വിജയിക്കാൻ കഴിഞ്ഞിരുന്നു. ലൂണയില്ലാതെ കളിച്ച ഒമ്പത് മത്സരങ്ങളിൽ അഞ്ചിലും തോറ്റു
അഡ്രിയൻ ലൂണ പരിശീലനത്തിനിറങ്ങി , 
പ്ലേ ഓഫിൽ തിരിച്ചു വരവ് പ്രതീക്ഷിച്ച്‌ ആരാധകർ

ഇടവേളയ്ക്ക് ശേഷം ഐഎസ്എൽ പോരാട്ടങ്ങൾക്ക് വീണ്ടും തുടക്കമാവുകയാണ്. നാളെ ജംഷഡ്‌പൂർ എഫ്‌സിക്കെതിരെയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് മുമ്പിൽ ഒരൊറ്റ ചോദ്യമാണുള്ളത്. ലൂണ എന്നിറങ്ങും ?

കൊമ്പൊടിഞ്ഞ കൊമ്പന്മാരാണ് ലൂണയില്ലാത്ത ബ്ലാസ്റ്റേഴ്‌സ്. ലൂണയിറങ്ങിയ സീസണിലെ ആദ്യ ഒമ്പത് മത്സരങ്ങളിലും അഞ്ചു മത്സരങ്ങളിലും ടീമിന് വിജയിക്കാൻ കഴിഞ്ഞിരുന്നു. രണ്ട് സമനിലയും നേടി. ആകെ രണ്ട് മത്സരങ്ങളിൽ നിന്ന് മാത്രമാണ് തോൽവിയറിഞ്ഞത്.

എന്നാൽ ലൂണ പരിക്കേറ്റ് പുറത്തായ ശേഷം കാര്യങ്ങൾ പൂർണ്ണമായി മാറി. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ടീം ഓരോ മത്സരങ്ങൾ കഴിയുന്തോറും താഴോട്ട് പതിച്ചു കൊണ്ടിരുന്നു. ലൂണയില്ലാതെ കളിച്ച ഒമ്പത് മത്സരങ്ങളിൽ അഞ്ചിലും തോറ്റു.

പൂർണ്ണമായി പരിക്ക് ഭേദമായി മത്സരത്തിനിറങ്ങാനായില്ലെങ്കിലും ലൂണ ക്യാമ്പിലേക്ക് തിരിച്ചു വന്നത് ടീമിന് ഉണർവ് വന്നിട്ടുണ്ട്. ഏപ്രിൽ ആദ്യ ആഴ്ച്ചകളിലെ പരിശീലന സെക്ഷനിലെ ശാരീരിക ക്ഷമതയെ ആശ്രയിച്ചാവും ലൂണയുടെ പ്ലേ ഓഫ് സാധ്യതകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com