Top

മയക്കുമരുന്ന് അറസ്റ്റ്; സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ക്ക് 'ഭീഷ്മപര്‍വ്വം', 'ഹൃദയം' സിനിമയുമായി ബന്ധമില്ലെന്ന് ഫെഫ്ക

'ഭീഷ്മ പര്‍വ്വം','ഹൃദയം' എന്നീ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ആല്‍ബിന്‍ ആന്റണി അറസ്റ്റിലായി എന്നായിരുന്നു വാര്‍ത്ത

10 Nov 2022 10:58 AM GMT
ഫിൽമി റിപ്പോർട്ടർ

മയക്കുമരുന്ന് അറസ്റ്റ്; സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ക്ക് ഭീഷ്മപര്‍വ്വം, ഹൃദയം സിനിമയുമായി ബന്ധമില്ലെന്ന് ഫെഫ്ക
X

നിരോധിത മയക്കുമരുന്നുമായി സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റിലായെന്ന വാര്‍ത്തയില്‍ വാസ്തവവിരുദ്ധമായ പിശകുകള്‍ ഉണ്ടെന്ന് സംവിധായകരുടെ സംഘടനയായ ഫെഫ്ക. 'ഭീഷ്മ പര്‍വ്വം','ഹൃദയം' എന്നീ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയ ആല്‍ബിന്‍ ആന്റണി അറസ്റ്റിലായി എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ സിനിമകളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഇയാള്‍ അല്ലെന്ന് ഫെഫ്ക വ്യക്തമാക്കി.

ഫെഫ്ക സ്റ്റില്‍ ഫോട്ടോഗ്രാഫേഴ് യൂണിയന്‍ അംഗങ്ങളായ ഹാസിഫ് ഹക്കീം, ബിജിത്ത് ധര്‍മ്മടം എന്നിവരാണ് ഈ സിനിമകളുടെ യഥാര്‍ത്ഥ സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്ന് സംഘടന അറിയിച്ചു. അറസ്റ്റിലായ ആല്‍ബിന്‍ ആന്റണി സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ്് യൂണിയനില്‍ അംഗമല്ലെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു.

'ഇന്ന് മലയാള മനോരമ ദിനപ്പത്രത്തിലെ കൊച്ചി, ആലപ്പുഴ എഡിഷനുകളില്‍ ഉള്‍പ്പെടെയുള്ള പ്രിന്റ് ദൃശ്യ മാധ്യമങ്ങളില്‍ വന്നിട്ടുള്ള 'ഹാഷീഷ് ഓയിലുമായി സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ പിടിയില്‍ എന്ന വാര്‍ത്തയില്‍ വാസ്തുതാപരമായി പിശകുകള്‍ ഉണ്ട്. മുന്‍പ് റിലീസായ ജനപ്രിയ സിനിമകളായ ഭീഷ്മപര്‍വ്വം, ഓര്‍മ്മയുണ്ടോ ഈ മുഖം, ഹൃദയം എന്നീ ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫറാണ് ഹാഷിഷ് ഓയിലുമായി പിടിയിലായ ആല്‍ബിന്‍ ആന്റണി എന്നാണ് വാര്‍ത്ത.

ഈ ചിത്രങ്ങളുടെ യഥാര്‍ത്ഥ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍മാര്‍ ഫെസ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയന്‍ അംഗങ്ങളായ ഹാസിഫ് ഹക്കീം, ബിജിത്ത് ധര്‍മ്മടം എന്നിവരാണ്. പിടിയിലായ ആല്‍ബിന്‍ ആന്റണി ചിത്രങ്ങളുടെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അല്ലെന്നു മാത്രമല്ല, ഇയാള്‍ക്ക് സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് യൂണിയനുമായി യാതൊരു ബന്ധവുമില്ല. മാധ്യമങ്ങള്‍ നല്‍കിയിട്ടുള്ള തെറ്റായ വാര്‍ത്ത മൂലം ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വലിയ അവമതിപ്പ് ഉണ്ടായിട്ടുണ്ട്. കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുള്ള മാധ്യമങ്ങള്‍ അതിന് ഒരു തിരുത്ത് പ്രസിദ്ധീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Story Highlights; FEFKA says the news of the still photographer arrested in a drug case is wrong

Next Story