Top

വിവാദത്തിനൊടുവിൽ മാപ്പ് പറച്ചിൽ; 'മമ്മൂട്ടി സാറിന് തുറന്ന കത്ത്' നൽകി മോഹൻലാൽ ഫാൻസ് ഭാരവാഹി

ആരാധകർ കാണിക്കുന്ന ഹീനമായ പ്രവർത്തികളോടെ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്നപേരിലാണ് കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ പോസ്റ്റിട്ടത്.

5 Dec 2021 1:57 AM GMT
ഫിൽമി റിപ്പോർട്ടർ

വിവാദത്തിനൊടുവിൽ മാപ്പ് പറച്ചിൽ; മമ്മൂട്ടി സാറിന് തുറന്ന കത്ത് നൽകി മോഹൻലാൽ ഫാൻസ് ഭാരവാഹി
X

മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിൻറെ സിംഹം' എന്ന സിനിമയുമായി ബന്ധപ്പെട്ട് വകവാദങ്ങളും തർക്കങ്ങളും രൂക്ഷമായിരുന്നു. ഫാൻസ്‌ സംഘടനകൾ തമ്മിലുള്ള തർക്കങ്ങൾ ഉടലെടുക്കാൻ ഇത് കാരണമായി. 'മരക്കാരു'മായി ബന്ധപ്പെട്ട്‌ മമ്മൂട്ടിയോടെന്ന പോലെ സമൂഹമാധ്യമങ്ങളിൽ ഇട്ട പോസ്റ്റ് വലിയ ചർച്ചകൾക്കാണ് വഴി വഴിവച്ചത്. എന്നാൽ ഇപ്പോൾ മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ക്ഷമ ചോദിച്ച്‌ കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്. ആരാധകർ കാണിക്കുന്ന ഹീനമായ പ്രവർത്തികളോടെ മൗനം വെടിയണമെന്ന് ആവശ്യപ്പെട്ട് മമ്മൂട്ടി സാറിന് തുറന്ന കത്ത് എന്നപേരിലാണ് കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽ കുമാർ പോസ്റ്റിട്ടത്.

ആദ്യത്തെ പോസ്റ്റിന്റെ പൂർണ രൂപം

'മമ്മൂട്ടി സാറിന് തുറന്ന കത്ത്.. ആമുഖമായി പറയാം എന്നോട് ക്ഷമിക്കുക. മലയാള സിനിമ വ്യവസായത്തെ പരിപോഷിപ്പിക്കാൻ പോകുന്ന വേളയിൽ, അതിന്റെ യാത്രാപഥങ്ങൾ എല്ലാവരും കൂടെ നിൽക്കേണ്ട സമയത്ത് 'അങ്ങേ ഇഷ്ടപ്പെടുന്ന ആൾക്കാർ' എന്ന് സ്വയം ചിന്തിക്കുന്ന ആൾക്കാർ മലയാള സിനിമയോട് കാണിക്കുന്ന ഹീനമായ പ്രവർത്തികൾക്കെതിരെ മൗനം വെടിയണം.

ഞങ്ങൾക്ക് കഴിയും ചെളി വാരി എറിയാൻ. ഞങ്ങളെ അതിന് പ്രാപ്തരാക്കരുത്.' എന്നായിരുന്നു വിമൽ കുമാറിന്റെ ആദ്യ പോസ്റ്റ്. ഇതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങൾ രൂക്ഷമാറുകയും ചെയ്തു. പോസ്റ്റിൽ വെല്ലുവിളിയും ഭീഷണിയുമാണെന്ന് ചൂണ്ടിക്കാട്ടി വൻ വിവാദമായതോടെ വിമൽ കുമാർ പോസ്റ്റ് പിൻവലിച്ചു.

തുടർന്ന് വിമൽ കുമാർ തന്നെ ഇതിന് വിശദീകരണവുമായി മറ്റൊരു പോസ്റ്റിലൂടെ എത്തി

'AKMFCWA എന്ന മോഹൻലാൽ സാറിനെ ഇഷ്ടപ്പെടുന്ന സംഘടന രൂപീകൃതമായത് പോലും മമ്മൂട്ടി സാർ എന്ന മഹാനായ കലാകാരൻ താൽപര്യം എടുത്തത് കൊണ്ടാണ്. അദ്ദേഹത്തിന്റെ സ്നേഹവായ്പ് അടുത്തറിഞ്ഞ ഒരാളാണ് ഞാൻ. 'മമ്മൂട്ടി സാറിന് തുറന്ന കത്ത്' എന്ന രീതിയിൽ ഞാൻ എന്റെ മുഖപുസ്തകത്തിൽ പരാമർശിക്കുകയുണ്ടായി. ഞാൻ അതിന് ക്ഷമ ചോദിക്കുന്നു. മമ്മൂട്ടി സാറിനോട് ഉള്ള സ്നേഹവും ആദരവും തുടർന്നും ഉണ്ടാകും. ആരെയും വേദനിപ്പിക്കാൻ പറഞ്ഞതല്ല..' എന്നും വിമൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.

Next Story

Popular Stories