റഹ്മാൻ-ധനുഷ് മാജിക്; രായനിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ

എ ആർ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നതും

റഹ്മാൻ-ധനുഷ് മാജിക്; രായനിലെ വീഡിയോ ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ
dot image

ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ 'രായനി'ലൂടെ കോളിവുഡ് ബോക്സ് ഓഫീസ് പുത്തനുണർവിലാണ്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രം ആഗോള ബോക്സ് ഓഫീസിൽ 150 കോടി കടന്നിരുന്നു. ഇതിന് പിന്നാലെ സിനിമ കഴിഞ്ഞ ദിവസം മുതൽ ഒടിടി സ്ട്രീമിങ്ങും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ ഹിറ്റായ ഓ രായ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. എ ആർ റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനം അദ്ദേഹം തന്നെയാണ് ആലപിച്ചിരിക്കുന്നതും.

ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രമാണ് രായൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി കഴിഞ്ഞു. ഒരു ധനുഷ് സിനിമ തമിഴ്നാട്ടിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്. ധനുഷിന്റെ രണ്ടാമത്തെ സംവിധാന സംരംഭമാണ് രായൻ. റിവഞ്ച് ആക്ഷൻ ഡ്രാമയായ രായൻ നിരൂപക പ്രശംസയും നേടിയിരുന്നു.

ചിത്രത്തിൽ ദുഷാര വിജയനാണ് നായികാപ്രാധാന്യമുള്ള വേഷത്തിലെത്തിയത്. മലയാളി നടി അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ചിട്ടുണ്ട്. എസ് ജെ സൂര്യയാണ് മറ്റൊരു പ്രധാന വേഷത്തിലെത്തിയത്. എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിലും രായന് റിലീസ് ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image