
മീരാ ജാസ്മിനും അശ്വിൻ ജോസും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാലും പഴവും' എന്ന സിനിമയുടെ ട്രെയ്ലർ റിലീസ് ചെയ്തു. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് ഈ ചിത്രം. ഒരുപാട് നർമ മുഹൂർത്തങ്ങളുള്ള ചിത്രത്തിന്റെ ട്രെയ്ലർ ഇപ്പോൾ ശ്രദ്ധനേടുകയാണ്.
മലയാളി പ്രേക്ഷകർ എക്കാലത്തും ഇഷ്ടപ്പെടുന്ന താരമാണ് മീരാജാസ്മിൻ. പ്രേക്ഷകർ ഏത് രീതിയിലാണോ നടിയെ കാണാൻ ആഗ്രഹിക്കുന്നത് ആ രൂപത്തിലും ഭാവത്തിലുമുള്ള കഥാപാത്രമായാണ് "പാലും പഴവും"എന്ന ചിത്രത്തിൽ മീരാജാസ്മിൻ എത്തുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. മീരയുടെ കഥാപാത്രത്തിന് ഒപ്പം തന്നെ അശ്വിൻ ജോസും മുന്നിട്ട് നിൽക്കുന്നു.
ഗുഡ് ബാഡ് അഗ്ലിക്ക് ശേഷം സിനിമയിൽ നിന്ന് ലോങ്ങ് ബ്രേക്കെടുക്കാൻ ഒരുങ്ങി അജിത്?വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'പാലും പഴവും' ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. ഓഗസ്റ്റ് 23 നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. മീരയേയും അശ്വിനെയും കൂടാതെ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ ജെ സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.