'പ്രസവം സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്തിരുന്ന പ്രോസസ്, ഇപ്പോൾ അത് മാരകരോഗമാക്കി', അഖില്‍ മാരാർക്ക് വിമര്‍ശനം

'പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും'

'പ്രസവം സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്തിരുന്ന പ്രോസസ്, ഇപ്പോൾ അത് മാരകരോഗമാക്കി', അഖില്‍ മാരാർക്ക് വിമര്‍ശനം
dot image

പ്രസവത്തെക്കുറിച്ച് അഖിൽ മാരാർ നടത്തിയ പരാമർശം വിവാ​ദ​മായിരിക്കുകയാണിപ്പോൾ. ബിഗ് ബോസ് വിന്നറും തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞ വാക്കുകള്‍ കടുത്ത വിമര്‍ശനങ്ങളാണ് നേരിടുന്നത്. പണ്ടൊക്കെ തമാശയായി ആ സ്ത്രീ പ്രസവിച്ച് പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ച് വെച്ചിട്ടുണ്ടെന്ന് പറയുന്നത് കേൾക്കാമായിരുന്നു. ഇത്ര നിസാരമായി സ്ത്രീകൾ വളരെ എൻജോയ് ചെയ്ത് ചെയ്തിരുന്ന പ്രോസസിനെ ഇവിടത്തെ കുറേ ആശുപത്രികളും രക്ഷകർത്താക്കളും പ്രസവം എന്തോ മാരക രോ​ഗമാണെന്ന് പെൺ‌കുട്ടിയുടെ മനസിൽ ഇട്ട് കൊടുത്ത് ഒമ്പത് മാസം പേടിപ്പിക്കുന്നു. ഇതിന് പ്രസവിക്കാനും പറ്റുന്നില്ല. സിസേറിയനായി ആകെ സങ്കീർണമാക്കുന്നു എന്നാണ് അഖിൽ മാരാർ പറഞ്ഞത്.

“ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി.

പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും”, അഭിമുഖത്തില്‍ അഖില്‍ പറഞ്ഞത് ഇങ്ങനെ. സോഷ്യൽ മീഡിയയിൽ നിരവധി പേർ അഖിൽ മാരാറിനെ വിമർശിക്കുന്നുണ്ട്.

വൈറല്‍ വീഡിയോ പല പ്ലാറ്റ്‍ഫോമുകളിലായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിവരക്കേട് അറ്റ് ദി പീക്ക്’ എന്നാണ് ഒരു വീഡിയോയ്ക്ക് താഴെയുള്ള കമന്‍റ്. തീർത്തും അശാസ്ത്രീയമായ വാദമാണ് അഖിൽ മാരാർ ഉന്നയിച്ചിരിക്കുന്നത്. വീട്ടിൽ നിന്ന് പ്രസവിച്ച യുവതി മരിച്ചത് അടുത്തിടെ വലിയ വാർത്തയായതാണ്. പണ്ട് കാലത്ത് വീട്ടിൽ നിന്നാണ് സ്ത്രീകൾ പ്രസവിച്ചതെന്നത് ശരിയാണ്. എന്നാൽ അക്കാലത്ത് ശിശു മരണ നിരക്കും പ്രസവത്തിൽ മരിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുതലായിരുന്നു. സോഷ്യൽ മീഡിയയിൽ നിരവധി പേർ അഖിൽ മാരാറിനെ വിമർശിക്കുന്നുണ്ട്.

Content Highlights: Akhil Marar has landed in controversy after stating that childbirth is a process women enjoy a lot. The remark quickly drew backlash across social media platforms, with many users and public figures criticizing it as insensitive and out of touch with the realities of pregnancy and labor pain.

dot image
To advertise here,contact us
dot image