നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു; സാറയ്ക്ക് നന്ദി പറഞ്ഞ് ഭാവന

'നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളതായിരുന്നു!! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും'

നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു; സാറയ്ക്ക് നന്ദി പറഞ്ഞ് ഭാവന
dot image

ഭാവന കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് അനോമി. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തിയത്. തിയേറ്ററിൽ മികച്ച വിജയമായിരുന്നു ചിത്രം നേടിയിരുന്നത്. ഇപ്പോഴിതാ സാറ എന്ന കഥാപത്രം തന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടാകുമെന്ന് പറയുകയാണ് ഭാവന. സോഷ്യൽ മീഡിയയിൽ ആണ് ഭാവന കുറിപ്പ് പങ്കുവെക്കുന്നത്.

'എന്റെ പ്രിയപ്പെട്ട സാറ…. നീ പ്രായോഗിക ബുദ്ധിയുള്ളവളാണ്, ശ്രദ്ധാലുവാണ്! പ്രതിരോധശേഷിയുള്ളവളാണ്! ശാന്തയാണ്!! നിന്നോടൊപ്പമുള്ള എന്റെ യാത്ര വളരെ ആനന്ദമുള്ളതായിരുന്നു!! നിന്റെ ഒരു ഭാഗം എന്റെ ജീവിതകാലം മുഴുവൻ എന്നോടൊപ്പം ഉണ്ടാകും!! നിന്റെ ജീവിതത്തിൽ വീണ്ടും സമാധാനവും പ്രതീക്ഷയും കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു!!! നന്ദി!! എല്ലാത്തിനും നന്ദി,' ഭാവന കുറിച്ചു.

'മരണത്തിന്റെ സമവാക്യം' (The Equation of Death) എന്ന വിചിത്രവും കൗതുകകരവുമായ പ്രമേയവുമായി എത്തിയ അനോമി ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മരണത്തിന് തൊട്ടുപിന്നാലെ സംഭവിക്കുന്ന നിഗൂഢതകളെ ശാസ്ത്രീയമായും വൈകാരികമായും സമീപിക്കുന്ന ചിത്രത്തിന്റെ മേക്കിങ് ഏറെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ നീക്കങ്ങളും ഒപ്പം സമാന്തരമായി നീങ്ങുന്ന നിഗൂഢമായ ദൃശ്യങ്ങളും പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം പ്രദാനം ചെയ്യുന്നു.

പനോരമ സ്റ്റുഡിയോസും ടി-സീരീസും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വലിയ ക്യാൻവാസിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഭാവന, റഹ്‌മാൻ എന്നിവരുടെ മികച്ച പ്രകടനം ചിത്രത്തിന്റെ കരുത്താണ്. സസ്‌പെൻസ് മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം മികച്ച സാങ്കേതിക നിലവാരത്തിലാണ് റിയാസ് മാരാത്ത് ഒരുക്കിയിരിക്കുന്നത്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്.

Content Highlights:  Bhavana speaks emotionally about the character Sara. Says the role will remain with her throughout her life. Expresses heartfelt thanks to the Anomie team.

dot image
To advertise here,contact us
dot image