19 ലക്ഷം മുടക്കി ശ്വാസകോശം തുന്നിച്ചേർത്തു,കൂട്ടായി ഓക്‌സിജൻ സിലിണ്ടർ;കടുത്ത വേദനയെ പുഞ്ചിരിയോടെ നേരിട്ട രശ്മി

19 ലക്ഷം മുടക്കി ശ്വാസകോശം മാറ്റിവെച്ചിട്ടും രക്ഷിക്കാനായില്ല രശ്മിയെ, പുഞ്ചിയോടെ വിടവാങ്ങി നടി

19 ലക്ഷം മുടക്കി ശ്വാസകോശം തുന്നിച്ചേർത്തു,കൂട്ടായി ഓക്‌സിജൻ സിലിണ്ടർ;കടുത്ത വേദനയെ പുഞ്ചിരിയോടെ നേരിട്ട രശ്മി
dot image

നടി രശ്മി ലീലയുടെ വിയോഗത്തിൽ ഹൃദയം നുറുങ്ങിയിരിക്കുകയാണ് കന്നഡ ടെലിവിഷന്‍ ഇൻഡസ്ട്രി. കഴിഞ്ഞ ഏഴ് വർഷമായി റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തോട് മല്ലിട്ട് കഴിഞ്ഞ ദിവസമാണ് നടി ലോകത്തോട് വിട പറഞ്ഞത്. ചലിക്കാനാകാതെ ആശുപത്രി കിടക്കയിൽ കഴിയുമ്പോഴും മുഖത്തെ പുഞ്ചിരി നടി കൈവിട്ടിരുന്നില്ല. പുഞ്ചിരിക്കുന്ന മുഖത്തോടെ സോഷ്യൽ മീഡിയയിൽ രശ്മി സജീവമായിരുന്നു. എഐ ഉപയോഗിച്ചുള്ള ചിത്രങ്ങൾ തുടർച്ചയായി നടി പങ്കുവയ്ക്കുമായിരുന്നു.

റൂമറ്റോയിഡ് ആർത്രൈറ്റിസ് എന്ന രോഗത്തിനൊപ്പം 2019 ൽ ശ്വാസകോശത്തെ ബാധിക്കുന്ന 'പൾമണറി ഫൈബ്രോസിസ്' എന്ന രോഗവും രശ്മിയെ പിടികൂടി. കഴിഞ്ഞ ഒരു വർഷമായി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയാണ് നടി ജീവിച്ചിരുന്നത്. ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായപ്പോൾ കന്നഡ സിനിമാ-ടെലിവിഷൻ മേഖലയിലെ സഹപ്രവർത്തകർ ഒന്നടങ്കം സഹായവുമായി എത്തിയിരുന്നു.

19 ലക്ഷം രൂപ ചിലവഴിച്ച് ഈ ഓപ്പറേഷൻ നടത്തുന്നതോട് കൂടി നടി തിരിച്ച് ജീവിതത്തിലേക്ക് എത്തുമെന്ന് കുടുംബവും സഹപ്രവർത്തകരും ആഗ്രഹിച്ചിരുന്നു. നാലാഴ്ച മുൻപായിരുന്നു ഇത്. എന്നാൽ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ ശാരീരിക അസ്വസ്ഥതകൾ രശ്മിയെ വീണ്ടും തളർത്തുകയായിരുന്നു. ചികിത്സകൾ പലതും നടന്നെങ്കിലും രശ്മിയുടെ രോ​ഗാവസ്ഥ നിയന്ത്രണത്തിലാക്കാൻ ഡോക്ടർമാർക്ക് സാധിച്ചില്ല. ഇതിനിടെയായിരുന്നു നടി ലോകത്തോട് ചിരിച്ച മുഖത്തോടെ യാത്ര പറഞ്ഞ് പിരിഞ്ഞത്. മരിക്കുമ്പോൾ വെറും 37 വയസ് മാത്രമായിരുന്നു രശ്മിയുടെ പ്രായം.

ഭാര്യയുടെ വിയോഗവർത്ത ഹൃദയസ്പർശിയായ ഒരു പോസ്റ്റിലൂടെ ഭർത്താവ് സറക്കി മഞ്ജു ആൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പ്രാർത്ഥനകൾക്കും മികച്ച ചികിത്സയ്ക്കും രശ്മിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല എന്ന് മഞ്ജു പറഞ്ഞു. അതിജീവനത്തിനുള്ള ഒന്നിച്ചുള്ള പോരാട്ടം നിരന്തരം റെക്കോർഡ് ചെയ്യുകയും, അവയവദാനം പ്രോത്സാഹിക്കപ്പെടേണ്ടതിന്റെ ആവശ്യകത അവർ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു ഏറെക്കാലമായി കരുത്തിന്റെ പ്രതീകമായാണ് രശ്മി ലീലയെ ലോകം കണ്ടിരുന്നത്. അഭിനേത്രി എന്നതിനെക്കാളുപരി, അവർ അതിജീവനത്തിന്റെ പോരാളിയായി.

Content Highlights: Actress Rashmi underwent a lung transplant costing ₹19 lakh. The surgery could not save her life. She reportedly bid farewell with a smile.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us