വീണ് പോകുമെന്ന് കരുതിയോ, ബോക്സ് ഓഫീസിനെ തൂഫാനാക്കി പ്രഭാസ്; റെക്കോർഡ് കളക്ഷനുമായി 'ദി രാജാസാബ്'

ഒരു ഹൊറർ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്

വീണ് പോകുമെന്ന് കരുതിയോ, ബോക്സ് ഓഫീസിനെ തൂഫാനാക്കി പ്രഭാസ്; റെക്കോർഡ് കളക്ഷനുമായി 'ദി രാജാസാബ്'
dot image

റിബൽ സ്റ്റാർ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറർ കോമഡി സിനിമയാണ് ദി രാജാസാബ്. വമ്പൻ ബജറ്റിൽ ഒരുങ്ങിയ സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിട്ടാണ് എത്തിയത്. സംക്രാന്തി റിലീസായി പുറത്തിറങ്ങിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്, ഇപ്പോഴിതാ സിനിമയുടെ കളക്ഷനുകൾ പുറത്തുവന്നിരിക്കുകയാണ്.

ആദ്യ ദിനം റെക്കോർഡ് കളക്ഷനായ 112 കോടിയാണ് രാജാസാബ് നേടിയിരിക്കുന്നത്. ഇതോടെ പ്രഭാസിന്റെ തുടർച്ചയായി ആദ്യ ദിനം 100 കോടി നേടുന്ന സിനിമയായി രാജാസാബ് മാറി. ഒരു ഹൊറർ ഫാന്റസി സിനിമ ആദ്യ ദിനം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ കൂടിയാണിത്. 27.83 കോടിയാണ് സിനിമയുടെ രണ്ടാം ദിന കളക്ഷൻ. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ചിത്രത്തിൽ പ്രഭാസ് ഞെട്ടിച്ചെന്നും പതിവുപോലെ ഗംഭീര സ്ക്രീൻപ്രെസെൻസ് ആണ് നടന്റേതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. സീരിയസ് സിനിമകളിൽ നിന്ന് കോമഡിയിലേക്ക് വരുമ്പോൾ പ്രഭാസിന് തിളങ്ങാനായിട്ടുണ്ടെന്നും കമന്റുകൾ ഉണ്ട്. മികച്ച വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. തമൻ്റെ പശ്ചാത്തലസംഗീതത്തിനും കയ്യടികൾ ഉയരുന്നുണ്ട്. സിനിമയുടെ ടൈറ്റിൽ കാർഡിനും അഭിനന്ദനങ്ങൾ നേടുന്നുണ്ട്.

എന്നാൽ സിനിമയുടെ വിഎഫ്എക്സിനും തിരക്കഥയ്ക്കും വിമർശനങ്ങൾ ഉയരുന്നുണ്ട്. വിഎഫ്എക്സിന്റെ അതിപ്രസരമാണ് സിനിമയിൽ ഉള്ളതെന്നും പലയിടങ്ങളിലും അത് മോശമായി അനുഭവപ്പെടുന്നു എന്നുമാണ് കമന്റുകൾ. സിനിമയുടെ തെലുങ്ക്, മലയാളം, തമിഴ് പതിപ്പുകളാണ് കേരളത്തിൽ പുറത്തിറങ്ങിയത്. ആഗോള തലത്തിൽ 410 കോടി ഗ്രോസ് കളക്ഷൻ നേടിയാൽ മാത്രമേ സിനിമയ്ക്ക് വിജയിക്കാൻ സാധിക്കൂ. അതേസമയം, തെലുങ്കിൽ സിനിമയ്ക്ക് വിജയിക്കണമെങ്കിൽ 290 കോടിയോളം നേടണം. 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് സിനിമ എത്തുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സം​ഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോ​ഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ.

Content Highlights: Prabhas starring The Rajasaab collection report

dot image
To advertise here,contact us
dot image