ബിനോയ് വിശ്വവുമായി കൂടികാഴ്ച്ചയ്ക്ക് തയ്യാര്‍; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കണ്‍വീനർ

കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്

ബിനോയ് വിശ്വവുമായി കൂടികാഴ്ച്ചയ്ക്ക് തയ്യാര്‍; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കണ്‍വീനർ
dot image

തിരുവനന്തപുരം: പിഎം ശ്രീ ധാരണാപത്രത്തില്‍ ഒപ്പിട്ടതില്‍ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തയ്യാറെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

'സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ യുഡിഎഫിലേക്ക് വരണം. യുഡിഎഫ് കണ്‍വീനര്‍ ആയ നാള്‍ മുതല്‍ അഭിപ്രായം തുറന്നുപറഞ്ഞിട്ടുണ്ട്. പഴയകാര്യങ്ങള്‍ കൂടി ചിന്തിച്ചുകൊണ്ടായിരിക്കണം വരേണ്ടത്. അച്യുതമേനോന് മുഖ്യമന്ത്രിയാകാന്‍ അവസരം ഒരുക്കിയത് യുഡിഎഫ് സംവിധാനത്തിലൂടെയാണ് എന്ന് ഓര്‍ക്കണം എന്ന് ഓര്‍മ്മിപ്പിക്കുകയുണ്ടായി. സിപിഐയുടെ നിരവധിയാളുകള്‍ എന്നെ ബന്ധപ്പെടുകയുണ്ടായി. വന്നാല്‍ സ്വാഗതം ചെയ്യും', അടൂര്‍ പ്രകാശ് പറഞ്ഞു.

സിപിഐയുമായുള്ള ചര്‍ച്ചകള്‍ പലരീതിയില്‍ പലവട്ടം നടന്നിട്ടുള്ളതാണെന്നും ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ബിനോയ് വിശ്വത്തെ കണ്ടില്ല. അദ്ദേഹം തയ്യാറാണെങ്കില്‍ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണ്. ബിനോയ് വിശ്വവുമായി മുന്നണി പ്രവേശനം ചര്‍ച്ച ചെയ്തിട്ടില്ല. മറ്റു പലയാളുകളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് വിശദീകരിച്ചു.

കൂടിയാലോചനകളില്ലാതെ പിഎം ശ്രീയില്‍ ഒപ്പുവെച്ചതില്‍ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. മുന്നണി മര്യാദയുടെ ലംഘനമാണ് നടപടിയെന്നാണ് ബിനോയ് വിശ്വം പ്രതികരിച്ചത്. ഇടതുമുന്നണി പോകേണ്ട വഴി ഇതല്ലെന്നുമാണ് ബിനോയ് വിശ്വം വ്യക്തമാക്കിയത്. ഈ നിലയില്‍ മുന്നണിയില്‍ തുടരാന്‍ കഴിയുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് സംസ്ഥാന കമ്മിറ്റി കൂടുന്നുണ്ടെന്നും അതിന് ശേഷം പ്രതികരിക്കാമെന്നുമാണ് ബിനോയ് വിശ്വം പറഞ്ഞത്.

Content Highlights: UDF Convenor Adoor Prakash invites CPI to join UDF

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us