തിയേറ്ററിലെ വമ്പൻ ഹിറ്റുകൾ, ഇനി സ്ട്രീമിങ്ങിന്; ഈ വാരം OTT യിലെത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ

ജീത്തു ജോസഫ്-ആസിഫ് അലി ചിത്രമായ മിറാഷ് ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്

തിയേറ്ററിലെ വമ്പൻ ഹിറ്റുകൾ, ഇനി സ്ട്രീമിങ്ങിന്; ഈ വാരം OTT യിലെത്തുന്ന പ്രധാനപ്പെട്ട ചിത്രങ്ങൾ
dot image

തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.

പവൻ കല്യാൺ ചിത്രമായ 'ഒജി' ആണ് ഈ വാരം ഒടിടിയിൽ എത്തുന്ന പ്രധാന സിനിമകളിൽ ഒന്ന്. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ സ്ട്രീമിങ് ചെയ്യുന്നത്. ചിത്രം ഇന്ന് മുതൽ സ്ട്രീമിങ് ആരംഭിച്ചു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിൽ സിനിമ ഒടിടിയിൽ ലഭ്യമാണ്. ചിത്രത്തിന്റെ റിലീസ് സെപ്‍തംബര്‍ 25നായിരുന്നു. ആദ്യ ദിവസം തന്നെ 154 കോടിയുടെ കളക്ഷൻ ചിത്രം നേടിയെന്നാണ് ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരാഴ്‍ചയ്‍ക്കുള്ളില്‍ ഒജി ആഗോളതലത്തില്‍ 256 കോടി സ്വന്തമാക്കിയിരുന്നു. 100 കോടി ഷെയർ നേടുന്ന ആദ്യ പവൻ കല്യാൺ സിനിമ കൂടിയാണ് ഒജി. നേരത്തെ സമൂഹ മാധ്യമങ്ങളിൽ 100 കോടി ഷെയർ ഇല്ലെന്ന പേരിൽ നിരവധി ട്രോളുകൾ പവൻ കല്യാണിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ നടൻ ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ്.

കൃഷ്ണദേവ് യാഗ്നിക് രചനയും സംവിധാനവും നിർവ്വഹിച്ച ഗുജറാത്തി ചിത്രമായ 'വശ് ലെവൽ 2' ഒടിടിയിൽ എത്തിയിട്ടുണ്ട്. 2023ൽ പുറത്തിറങ്ങിയ വശ്ൻ്റെ തുടർച്ചയാണിത്. ഹൊറർ ഴോണറിൽ ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണവും കളക്ഷനുമാണ് തിയേറ്ററിൽ നിന്ന് ലഭിച്ചത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ്ങിന് എത്തിയിരിക്കുകയാണ്. ​ഗുജറാത്തി, ഹിന്ദി ഭാഷകളിൽ ചിത്രം കാണാനാകും. ജാങ്കി ബോഡിവാല, ഹിതു കനോഡിയ, മോണാൽ ഗജ്ജർ, ഹിതൻ കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.

അരുൺ പ്രഭു രചനയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ചിത്രമാണ് 'ശക്തി തിരുമഗൻ'. വിജയ് ആൻ്റണി പ്രധാന വേഷത്തിൽ അഭിനയിച്ചിരിക്കുന്ന ചിത്രത്തിൽ സുനിൽ കൃപലാനി, തൃപ്തി രവീന്ദ്ര, കൃഷ് ഹസ്സൻ, വാഗൈ ചന്ദ്രശേഖർ, സെൽ മുരുകൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം നാളെ മുതൽ സ്ട്രീമിങ് ആരംഭിക്കുകയാണ്. ജിയോഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ സിനിമ ലഭ്യമാകും.

ജീത്തു ജോസഫ്-ആസിഫ് അലി ചിത്രമായ മിറാഷ് ഇപ്പോൾ ഒടിടിയിൽ ലഭ്യമാണ്. സോണി ലൈവിലൂടെ ആണ് സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യുന്നുണ്ട്. ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് 'മിറാഷി'ലെ മറ്റു പ്രമുഖ താരങ്ങള്‍. ഇ ഫോര്‍ എക്‌സ്പിരിമെന്റ്‌സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സെവന്‍ വണ്‍ സെവന്‍ പ്രൊഡക്ഷന്‍സ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആര്‍ മെഹ്ത, ജതിന്‍ എം സേഥി, സി.വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlights: This week OTT movie release list out now

dot image
To advertise here,contact us
dot image