
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെന്‍ഷനുകള്‍ 27ന് വിതരണം തുടങ്ങും. പെന്‍ഷന്‍ വിതരണത്തിനായി 812 കോടി രൂപ അനുവദിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ വ്യക്തമാക്കി. 62 ലക്ഷത്തോളം ആളുകള്‍ക്കാണ് പെന്‍ഷന്‍ ഇനത്തില്‍ 1600 രൂപ വീതം ലഭിക്കുക. 25.62 ലക്ഷം ആളുകള്‍ക്ക് ബാങ്ക് അക്കൗണ്ട് വഴിയും മറ്റുള്ളവര്‍ക്ക് വീട്ടില്‍ എത്തിച്ചുമാണ് പണം നല്‍കുക.
8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്‍ഷന്‍ പദ്ധതിയിലെ കേന്ദ്ര വിഹിതവും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഇതിനായി 21 കോടി രൂപ സര്‍ക്കാര്‍ മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപ ക്ഷേമ പെന്‍ഷന്‍ വിതരണത്തിനായി ചിലവഴിച്ചിട്ടുണ്ട്.
Content Highlights: October's welfare pensions will begin distribution on the 27th