
കഴിഞ്ഞ ദിവസം മോഹൻലാൽ ചിത്രമായ ഹൃദയപൂർവ്വത്തിന്റെ ടീസർ പുറത്തുവന്നിരുന്നു. ടീസറിലെ ഫഹദിന്റെ ഒരു റഫറൻസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ഇതിന് പിന്നാലെ വൈറലാകുകയാണ് മോഹൻലാലും ഫഹദ് ഫാസിലും ഒന്നിച്ചുള്ള ചിത്രങ്ങൾ. ഫഹദിന്റെ സഹോദരനും നടനുമായ ഫർഹാൻ ഫാസിലാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.
'എ നൈറ്റ് ടു റിമെംബർ' എന്ന ക്യാപ്ഷനോടെയാണ് ഫർഹാൻ ചിത്രങ്ങൾ പങ്കുവെച്ചത്. പ്രണവ് മോഹൻലാൽ, നസ്രിയ, സുചിത്ര മോഹൻലാൽ എന്നിവരെയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. 'പ്രമോഷൻ തന്ന ലാലേട്ടനെ വിളിച്ച് ആഘോഷിക്കുന്ന ഫഹദ്', 'ദേ സീനിയർ ആക്ടറും ഫഫയും', എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ വരുന്ന രസകരമായ കമന്റുകൾ.
മോഹൻലാലിനോട് ഒരു ഹിന്ദി ഭാഷക്കാരൻ മലയാള സിനിമ ആരാധകൻ ആണെന്നും ഫാഫയെ ആണ് ഏറ്റവും ഇഷ്ടമെന്നുമാണ് ടീസറിൽ പറയുന്നത്. മോഹൻലാൽ ആരാണ് ഫാഫ എന്ന് ചോദിക്കുന്നത്, അപ്പോൾ ഫഹദ് ഫാസിൽ എന്ന് മറ്റേയാളുടെ ഉത്തരം. മലയാളത്തിൽ വേറെയും സീനിയർ നടൻമാരുണ്ടെന്നും മോഹൻലാൽ പറയുന്നുണ്ട്. അപ്പോൾ ഇല്ല ഒൺലി ഫാഫ എന്ന് മറ്റേയാൾ മറുപടി നൽകുകയായിരുന്നു. ടീസറിലെ ഈ രംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
📷💎🔥@Mohanlal@impranavlal #FahadhFaasil #Nazriya pic.twitter.com/AGF2ScZCWi
— Cine Loco (@WECineLoco) July 21, 2025
അതേസമയം ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്‌നർ പടമാകും ഹൃദയപൂർവമെന്ന ഉറപ്പ് ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആഗസ്റ്റ് 28 ന് ഓണം റിലീസായി ഹൃദയപൂർവ്വം തിയേറ്ററിലെത്തും. സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്.
Content Highlights: Mohanlal pic with fahadh and pranav goes viral