മുള്ളന്‍കൊല്ലി വേലായുധനല്ല, ഇത് ഷണ്മുഖന്‍, പ്രൊമോ സോങ്ങിലെ മോഹൻലാൽ സ്റ്റില്ലുകൾ ശ്രദ്ധനേടുന്നു

മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായ മുള്ളന്‍കൊല്ലി വേലായുധനെയാണ് പലരും ഷണ്മുഖനുമായി താരതമ്യം ചെയ്യുന്നത്

മുള്ളന്‍കൊല്ലി വേലായുധനല്ല, ഇത് ഷണ്മുഖന്‍, പ്രൊമോ സോങ്ങിലെ മോഹൻലാൽ സ്റ്റില്ലുകൾ ശ്രദ്ധനേടുന്നു
dot image

മോഹൻലാൽ, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുടരും'. ചിത്രത്തിൽ മോഹൻലാലിന്റെ ഓൾ ടൈം ഹിറ്റുകളിൽ ഒന്നായ 'വേൽമുരുകാ…' പോലൊരു ഫാസ്റ്റ് ഗാനം തുടരും എന്ന ചിത്രത്തിലുണ്ടാകും എന്ന് ഗായകൻ എം ജി ശ്രീകുമാർ പറഞ്ഞത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ പ്രൊമോ സോങ്ങിന്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്.

മുരുക ഭക്തനായ ഷണ്മുഖനായാണ് മോഹൻലാൽ എത്തുന്നത്. ഈ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊരാളായ മുള്ളന്‍കൊല്ലി വേലായുധനെയാണ് പലരും ഷണ്മുഖനുമായി താരതമ്യം ചെയ്യുന്നത്. മൂന്ന് ദിവസത്തെ ഷൂട്ടാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററിലെത്തുക. ജനുവരി റിലീസായിട്ടായിരുന്നു ആദ്യം പ്ലാന്‍ ചെയ്തത്. എന്നാല്‍ ഒ ടി ടി പ്ലാറ്റ്‌ഫോമുകളുമായുള്ള ചര്‍ച്ചകള്‍ നീണ്ടുപോയതിനാല്‍ മെയ് റിലീസിലേക്ക് മാറ്റുകയായിരുന്നു.

ചിത്രത്തിലെ ഗാനങ്ങള്‍ക്കും ട്രെയ്‌ലറിനും വന്‍ വരവേല്പാണ് ലഭിച്ചത്. ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ്, തോമസ് മാത്യു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഷാജി കുമാര്‍ ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന തുടരും സിനിമയിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.

Content Highlights: Mohanlal's stills in thudarum promo song are getting attention

dot image
To advertise here,contact us
dot image