വാലെന്റൈൻസ് ദിനം കളറാക്കാൻ വീണ്ടും 'ഓ മൈ കടവുളേ' ടീം, ഇത്തവണയും വിജയം ആവർത്തിക്കുമോ? 'ഡ്രാഗൺ' അപ്ഡേറ്റ്

വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്

വാലെന്റൈൻസ് ദിനം കളറാക്കാൻ വീണ്ടും 'ഓ മൈ കടവുളേ' ടീം, ഇത്തവണയും വിജയം ആവർത്തിക്കുമോ? 'ഡ്രാഗൺ' അപ്ഡേറ്റ്
dot image

'ഓ മൈ കടവുളേ' എന്ന റൊമാന്റിക് കോമഡി സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അശ്വത് മാരിമുത്തു. അശോക് സെൽവൻ നായകനായി എത്തിയ ചിത്രം മികച്ച അഭിപ്രായങ്ങൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഓ മൈ കടവുളേക്ക് ശേഷം അശ്വത് ഒരുക്കുന്ന സിനിമയാണ് ഡ്രാഗൺ. നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ ആണ് സിനിമയിൽ നായകനായി എത്തുന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തുവിട്ടു.

ഫെബ്രുവരി 14 ന് വാലെന്റൈൻസ് ദിനത്തിൽ ഡ്രാഗൺ തിയേറ്ററിലെത്തും. നേരത്തെ അശ്വതിന്റെ മുൻ സിനിമയായ ഓ മൈ കടവുളേ പുറത്തിറങ്ങിയതും ഇതേ തീയതിയിലാണ്. ആദ്യ സിനിമയുടെ അതേ വിജയം ഡ്രാഗണിലൂടെ ആവർത്തിക്കാനാകും എന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമയെത്തുന്നത് എന്നാണ് ഇതുവരെ വന്ന സിനിമയുടെ പ്രൊമോയിൽ നിന്ന് മനസിലാകുന്നത്. സിനിമയിലേതായി പുറത്തുവന്ന ഗാനങ്ങൾക്കെല്ലാം നല്ല റെസ്പോൺസ് ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

കയതു ലോഹർ, അനുപമ പരമേശ്വരൻ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ. വിജയ് സിനിമയായ ദി ഗോട്ടിന് ശേഷം എജിഎസ് എൻ്റർടൈയ്ൻമെൻ്റ് നിർമ്മിക്കുന്ന സിനിമയാണിത്. കൽപ്പാത്തി എസ് അഘോരം, കൽപ്പാത്തി എസ് ഗണേഷ്, കൽപ്പാത്തി എസ് സുരേഷ് എന്നിവരാണ് സിനിമയുടെ നിർമാതാക്കൾ. നികേത് ബൊമ്മി ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമക്കായി സംഗീതമൊരുക്കുന്നത് ലിയോൺ ജെയിംസ് ആണ്. ഓ മൈ കടവുളേക്ക് ശേഷം അശ്വത് മാരിമുത്തു - ലിയോൺ ജെയിംസ് കോംബോ ഒന്നിക്കുന്ന സിനിമയാണ് ഡ്രാഗൺ. എജിഎസ് എൻ്റർടൈയ്ൻമെൻ്റ് തന്നെ നിർമിച്ച ലവ് ടുഡേ ആണ് അവസാനമായി പുറത്തിറങ്ങിയ പ്രദീപ് രംഗനാഥൻ ചിത്രം. മികച്ച അഭിപ്രായം നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്ന് 100 കോടിയിലധികം നേടിയിരുന്നു.

Content Highlights: Oh My Kadavule teams next film dragon from feb 14th

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us