'കാർത്തിക് സുബ്ബരാജ് എന്തോ വലുത് പ്ലാൻ ചെയ്യുന്നുണ്ട്'; ശ്രദ്ധ നേടി സൂര്യയുടെ പുതിയ ലുക്ക്

ഈ പുതിയ സ്റ്റിൽ ചർച്ചാവിഷയമായി കഴിഞ്ഞു

'കാർത്തിക് സുബ്ബരാജ് എന്തോ വലുത് പ്ലാൻ ചെയ്യുന്നുണ്ട്'; ശ്രദ്ധ നേടി സൂര്യയുടെ പുതിയ ലുക്ക്
dot image

നടന്മാരായ സൂര്യയ്ക്കും കാർത്തിക്കും ഒപ്പം നടൻ ടൊവിനോ തോമസ് പങ്കുവെച്ച ചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആവേശത്തോടെയാണ് ആരാധകർ പോസ്റ്റ് ഏറ്റെടുത്തതും. ഈ ചിത്രം വൈറലായതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകളും ഉടലെടുത്തിരിക്കുകയാണ്.

ടൊവിനോ തോമസ് പങ്കുവെച്ച ഫോട്ടോയില്‍ സൂര്യയെ ഷേവ്ഡ് ലുക്കിലാണ് കാണാൻ കഴിയുന്നത്. എന്നാൽ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44 എന്ന സിനിമയുടെ പോസ്റ്ററിലും പ്രൊമോ വീഡിയോയിലും മീശയോടുകൂടിയുള്ള ലുക്കിലായിരുന്നു നടൻ പ്രത്യക്ഷപ്പെട്ടത്. ഈ പുതിയ ലുക്കും സൂര്യ 44ലേതാകാം എന്നാണ് ചില ആരാധകർ പറയുന്നത്. 'കാർത്തിക് സുബ്ബരാജ് എന്തോ വലുത് പ്ലാൻ ചെയ്യുന്നുണ്ട്' എന്നാണ് സോഷ്യൽ മീഡിയയുടെ നിഗമനം. എന്ത് തന്നെയായാലും ഈ പുതിയ സ്റ്റിൽ ചർച്ചാവിഷയമായി കഴിഞ്ഞു.

അതേസമയം കാര്‍ത്തിക് സുബ്ബരാജ് - സൂര്യ ചിത്രത്തിന്‍റെ ഒടിടി അവകാശം പ്രമുഖ ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. 80 കോടി രൂപയ്ക്കാണ് സിനിമയുടെ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൂര്യ ചിത്രങ്ങളിലെ റെക്കോർഡ് തുകയാണിത്. സിനിമയുടെ ചിത്രീകരണം പോലും അവസാനിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

സൂര്യ-ജ്യോതികയുടെ 2ഡി എൻ്റർടെയ്ൻമെൻ്റും കാർത്തിക് സുബ്ബരാജിൻ്റെ സ്റ്റോൺ ബെഞ്ച് ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റർ വാർ' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈൻ. സിനിമയിൽ മലയാളത്തിൽ നിന്ന് ജയറാമും ജോജു ജോർജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image