'ഓടിക്കോണം കണ്ടം വഴി';മഹേഷ് ബാബു ചിത്രത്തിന്റെ അപ്ഡേറ്റ് ചോദിച്ചു, വടിയെടുത്ത് രാജമൗലി; വൈറൽ വീഡിയോ

1000 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് മഹേഷ് ബാബു

dot image

ആരാധകർ അക്ഷമയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷ് ബാബു - രാജമൗലി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം എസ് എസ് എം ബി 29 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം കഴിഞ്ഞ വർഷമായിരുന്നു പ്രഖ്യാപിച്ചത്.

രാംചരൺ, ജൂനിയർ എൻടിആർ എന്നിവരെ നായകരാക്കി ഒരുക്കിയ ആർആർആർ-ന്റെ ഗംഭീര വിജയത്തിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് ഒരു വീഡിയോയാണ് സോഷ്യൽ മീഡിയിൽ വൈറലാവുന്നത്.

തെലുങ്കിൽ പുതുതായി റിലീസ് ചെയ്യാനിരിക്കുന്ന 'മാതു വടലര 2' സിനിമയുടെ പ്രമോഷൻ വീഡിയോയാണ് വൈറലാവുന്നത്. 'മാതു വടലര 2' പ്രമോഷന് വീഡിയോ ചെയ്യാൻ വന്ന അണിയറ പ്രവർത്തകർ മഹേഷ് ബാബുവിനൊപ്പമുള്ള രാജമൗലിയുടെ ചിത്രത്തിന്റെ അപ്‌ഡേഷൻ ചോദിക്കുന്നതും തുടർന്ന് വടിയെടുത്ത് അവരെ അടിക്കാൻ ഓങ്ങുന്നതുമാണ് വീഡിയോ.

മഹാഭാരതത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട് ഒരുക്കുന്ന ചിത്രം ഹനുമാനെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നതെന്നും അതല്ല ഗരുഡനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആഫ്രിക്കൻ വനങ്ങളിൽ ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ നടൻ പൃഥ്വിരാജും പ്രധാനവേഷത്തിൽ എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

1000 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് മഹേഷ് ബാബു. നിലവിൽ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. നേരത്തെ മഹേഷ് ബാബു- രാജമൗലി ചിത്രത്തിന് ഒന്നിലധികം ഭാഗങ്ങളുണ്ടാവുമെന്ന് തിരക്കഥാകൃത്ത് കെവി വിജയേന്ദ്രപ്രസാദ് പ്രഖ്യാപിച്ചിരുന്നു.

dot image
To advertise here,contact us
dot image