ഇത് ലോകാവസാനമോ?, ഞെട്ടിപ്പിച്ച് ഹിപ്പ് ഹോപ് തമിഴ ; സയൻസ് ഫിക്ഷൻ ചിത്രം 'കടൈസി ഉലക പോർ' ട്രെയ്‌ലർ

'മീസയ മുറുക്ക്', 'ശിവകുമാറിൻ ശപഥം' എന്നീ സിനിമകൾക്ക് ശേഷം ഹിപ്പ് ഹോപ് തമിഴ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഇത് ലോകാവസാനമോ?, ഞെട്ടിപ്പിച്ച് ഹിപ്പ് ഹോപ് തമിഴ ; സയൻസ് ഫിക്ഷൻ ചിത്രം 'കടൈസി ഉലക പോർ' ട്രെയ്‌ലർ
dot image

ഹിപ്പ് ഹോപ് തമിഴ തിരക്കഥയും സംവിധാനവും നിർവഹിച്ച് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് 'കടൈസി ഉലക പോർ'. ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നു. 2028 ൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതോടെ അരങ്ങേറുന്ന പ്രശ്നങ്ങളും യുദ്ധങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഹിപ്പ് ഹോപ് തമിഴയുടെ മുൻ ചിത്രങ്ങളിൽ നിന്നേറെ വ്യത്യസ്തമായി ഒരു ബിഗ് ബഡ്ജറ്റ് സീരിയസ് ചിത്രമായിട്ടാണ് 'കടൈസി ഉലക പോർ' ഒരുങ്ങുന്നത്. ചിത്രം സെപ്റ്റംബർ 20 ന് തിയേറ്ററിലെത്തും.

https://youtu.be/Mn9FCMSOuHY?feature=shared

ഹിപ്പ് ഹോപ് തമിഴ എന്റർടൈൻമെൻറ്റിന്റെ ബാനറിൽ ഹിപ്പ് ഹോപ് തമിഴ തന്നെയാണ് ചിത്രം നിർമിക്കുന്നത്. 'മീസയ മുറുക്ക്', 'ശിവകുമാറിൻ ശപഥം' എന്നീ സിനിമകൾക്ക് ശേഷം ഹിപ്പ് ഹോപ് തമിഴ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നാസർ, നടരാജൻ സുബ്രഹ്മണ്യം, അനഘ, എൻ.അളഗൻ പെരുമാൾ, ഹരീഷ് ഉത്തമൻ, മുനിഷ്കാന്ത്, സിംഗംപുലി, കല്യാൺ മാസ്റ്റർ, ഇളങ്കോ കുമാരവേൽ, തലൈവാസൽ വിജയ്, മഹാനടി ശങ്കർ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഹിപ്പ് ഹോപ് തമിഴ തന്നെയാണ്.

അർജുൻരാജാ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രദീപ് ഇ രാഘവ് ആണ്. ഹിപ്പ് ഹോപ് തമിഴ നായകനായി എത്തുന്ന എട്ടാമത്തെ ചിത്രമാണിത്. 2017 ൽ പുറത്തിറങ്ങിയ 'മീസയ മുറുക്ക്' എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായ ഹിപ്പ് ഹോപ് തമിഴ നായകനായി ബിഗ് സ്ക്രീനിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. സംവിധായകനും നടനുമായ സുന്ദർ സി ആയിരുന്നു ചിത്രം നിർമിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us