നിവിൻ പോളി ബാക്ക് ഇൻ ആക്ഷൻ; 'മലയാളി ഫ്രം ഇന്ത്യ' പറയുന്നത് ഡീപ്പ് പൊളിറ്റിക്സോ?, പ്രേക്ഷക പ്രതികരണം

നിവിൻ പോളി ബാക്ക് ടു ആക്ഷൻ എന്ന് ഉറപ്പിച്ചു പറയുകയാണ് പ്രേക്ഷകർ

നിവിൻ പോളി ബാക്ക് ഇൻ ആക്ഷൻ; 'മലയാളി ഫ്രം ഇന്ത്യ' പറയുന്നത് ഡീപ്പ് പൊളിറ്റിക്സോ?, പ്രേക്ഷക പ്രതികരണം
dot image

പ്രതീക്ഷകൾക്ക് കോട്ടം തട്ടാതെ മലയാളി ഫ്രം ഇന്ത്യ ആദ്യ പ്രേക്ഷക പ്രതികരണങ്ങളിൽ നിന്ന് അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. തമാശ നിറഞ്ഞ മുഹൂർത്തങ്ങൾ കൊണ്ട് ചിരിവിതറുന്ന ഫസ്റ്റ് ഹാഫിൽ നിന്ന് വിലയ ഷിഫ്റ്റാണ് സെക്കൻഡ് ഹാഫിൽ ഒളിച്ചിരിക്കുന്നതെന്നും ഡിജോ പറയാൻ വച്ചിരുന്ന രാഷ്ട്രീയം ശക്തമായി തന്ന പറയുന്നുണ്ടെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. മലയാളി ഫ്രം ഇന്ത്യക്കൊപ്പം നിവിൻ പോളി-ധ്യാൻ ശ്രീനിവാസൻ കോംബോയ്ക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണെന്നുമാണ് ആദ്യ പ്രതികരണങ്ങൾ.

'ടീസറിൽ പോലും ഡിജോ ഒളിപ്പിച്ചുവെച്ച ഹൈലി ഇൻഫ്ലേമബിൾ പൊളിറ്റിക്സ്. കേരളത്തിലും നമ്മുടെ രാജ്യത്തും നടന്ന സംഭവങ്ങൾ പലതും അതിൽ കാണിക്കുന്നു. ഒരു മികച്ച എന്റർടെയ്നർ. നിവിൻ പോളിയുടെ ടോപ് ക്വാളിറ്റി പെർഫോമൻസ്. ധ്യാൻ-നിവിൻ കോംബോ എടുത്തു പറയേണ്ടത്. മൊത്തത്തിൽ ഒരു ഫുൾ ഫൺ റൈഡ് എന്റർടെയ്നർ.'

ഡീസന്റ് ഫസ്റ്റ് ഹാഫ്, നിവിൻ പോളി ഈ കഥാപാത്രത്തിന് പെർഫെക്ട് ആണ്. സിനിമയിലെ എല്ലാ ഹ്യൂമർ ഭാഗങ്ങളും കൃത്യമായി വർക്കായിട്ടുണ്ട്. വർഗീയ പ്രശ്നങ്ങളെ വളരെ ഗൗരവത്തോടെ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. സെക്കൻഡ് ഹാഫ് കൂടുതൽ ശക്തമാണ്.

തുടക്കത്തിലെ തമാശയും മുന്നോട്ടുള്ള ഭാഗങ്ങളിൽ ഗൗരവമായ രാഷ്ട്രീയ വിഷയം കൈകാര്യം ചെയ്യുന്നു. നിവിൻ ധ്യാൻ കോംബോ മികച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us