50 കോടി ക്ലബിൽ നേര്, എട്ട് ദിവസത്തിലെ കുതിപ്പ്; സ്ഥിരീകരിച്ച് മോഹൻലാൽ; ആവേശം

ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ഇത്ര വേഗം വലിയ ഹിറ്റിലേക്ക് നീങ്ങിയതിൽ ആരാധകർ ആവേശത്തിലാണ്.

50 കോടി ക്ലബിൽ നേര്, എട്ട് ദിവസത്തിലെ കുതിപ്പ്; സ്ഥിരീകരിച്ച് മോഹൻലാൽ; ആവേശം
dot image

കൊച്ചി: വമ്പൻ റെക്കോർഡുമായി മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം നേര് കുതിപ്പ് തുടരുന്നു. ആഗോള തലത്തിൽ 50 കോടി രൂപയാണ് നേര് നേടിയിരിക്കുന്നത്. എട്ട് ദിവസത്തിനുള്ളിലാണ് നേര് ഇത്തരമൊരു നേട്ടത്തിലെത്തിയത് എന്ന പ്രത്യേകതയുമുണ്ട്. നേരിന്റെ ആ നേട്ടത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ് ഇപ്പോൾ മോഹൻലാൽ. പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും താരം നന്ദി പറയുന്നു.

സിബി മലയില് പ്രസിഡന്റ്, ബി ഉണ്ണികൃഷ്ണന് ജനറൽ സെക്രട്ടറി; ഫെഫ്കയ്ക്ക് പുതിയ നേതൃത്വം

മോഹൻലാലിന്റെ തിരിച്ചുവരവ് എന്ന് തന്നെ പറയാവുന്ന ചിത്രമാണ് നേര്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ഇത്ര വേഗം വലിയ ഹിറ്റിലേക്ക് നീങ്ങിയതിൽ ആരാധകർ ആവേശത്തിലാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷകന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്.

dot image
To advertise here,contact us
dot image