ആസിഫ് അലി-ബിജു മേനോൻ കോംബോയിൽ ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ; ജിസ് ജോയ് ചിത്രത്തിന് പേരായി

നേർക്കുനേർ നിന്ന് പോരാടിക്കുന്ന പൊലീസ് കഥാപാത്രങ്ങളായാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്

dot image

'അനുരാഗ കരിക്കിൻ വെള്ള'ത്തിന് ശേഷം ആസിഫ് അലിയും ബിജു മേനോനും വീണ്ടും ഒന്നിക്കുകയാണ്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രത്തിത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 'തലവൻ' എന്നാണ് സിനിമയുടെ പേര്. നേർക്കുനേർ നിന്ന് പോരാടിക്കുന്ന പൊലീസ് കഥാപാത്രങ്ങളായാണ് ബിജു മേനോനും ആസിഫ് അലിയും എത്തുന്നത്.

വിജയ്യുടെ ചെറുപ്പം വീണ്ടും കാണാം; 'ദളപതി 68'ലും ഡീ ഏജിങ് വിദ്യ

മലബാറിലെ നാട്ടിൻപുറങ്ങളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതിരിപ്പിക്കുന്നുണ്ട്. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് തുടങ്ങിയവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'സരസുവിന്റേത് സ്ത്രീപക്ഷ രാഷ്ട്രീയം'; കാലത്തെ അതിജീവിച്ച കഥാപാത്രത്തെക്കുറിച്ച് ഗായത്രി വർഷ

നവാഗതരായ ശരത് പെരുമ്പാവൂരും ആനന്ദ് തേവരക്കാട്ടും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. 'ബൈസിക്കിൾ തീവ്സ്', 'സൺഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗർണ്ണമിയും', 'ഇന്നലെ വരെ' എന്നീ സിനിമകളിൽ ജിസ് ജോയ്യും ആസിഫ് അലിയും ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ഡ്. 'ഓർഡിനറി', 'വെള്ളിമൂങ്ങ', 'പകിട', 'കവി ഉദ്ദേശിച്ചത്', 'അനുരാഗ കരിക്കിൻ വെള്ളം' എന്നീ സിനിമകളിലാണ് ആസിഫും ബിജു മേനോനും മുമ്പ് ഒരുമിച്ചത്.

'അടി കപ്യാരെ കൂട്ടമണി 2' വൈകില്ല; സംവിധായകനാകുക അഹമ്മദ് കബീർ

ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- സൂരജ് ഇ എസ്, കലാസംവിധാനം- അജയൻ മങ്ങാട്, സൗണ്ട്- രംഗനാഥ് രവി, മേക്കപ്പ്- റോണക്സ് സേവ്യർ തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

dot image
To advertise here,contact us
dot image