1000 കോടി സന്തോഷത്തിൽ 'ജവാൻ'; പ്രേക്ഷകർക്ക് സർപ്രൈസ് ഓഫറുമായി കിംഗ് ഖാൻ

ഇന്ന് മുതലാണ് ഈ ഓഫർ ഉണ്ടാകുക.

1000 കോടി സന്തോഷത്തിൽ 'ജവാൻ'; പ്രേക്ഷകർക്ക് സർപ്രൈസ് ഓഫറുമായി കിംഗ് ഖാൻ
dot image

ഇന്ത്യൻ സിനിമാ ലോകത്ത് ചരിത്രം കുറിച്ച് ഷാരൂഖിന്റെ ജവാൻ മുന്നേറുകയാണ്. ചിത്രം 1000 കോടിയും മറികടന്ന് കുതിപ്പ് തുടരുമ്പോൾ ആരാധകർക്ക് സർപ്രൈസ് ഓഫറുമായെത്തിയിരിക്കുകയാണ് കിംഗ് ഖാൻ. ഒരു ടിക്കറ്റിനൊപ്പം ഒരു ടിക്കറ്റ് സൗജന്യമായി നൽകുമെന്നാണ് സിനിമയുടെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലി എന്റർടെയ്ൻമെന്റ് അറിയിച്ചിരിക്കുന്നത്. ഇന്ന് മുതലാണ് ഈ ഓഫർ ഉണ്ടാകുക.

വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഈ ഓഫർ. ബുക്ക് മൈ ഷോ, പേടിഎം മൂവീസ്, പിവിആര് ഐനോക്സ്, സിനിപൊളിസ് എന്നീ ഓൺലൈൻ സൈറ്റിലൂടെ ടിക്കറ്റ് ചെയ്യുന്നവര്ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. 'ആസാദിനൊപ്പം വിക്രം റാത്തോറിനെപ്പോലെ, നിങ്ങളോടൊപ്പം ആരെയും കൂട്ടാം' എന്ന് കുറിച്ചുകൊണ്ടായിരുന്നു റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എക്സിൽ പോസ്റ്റ് പങ്കുവെച്ചത്.

സംവിധായകൻ അറ്റ്ലിയുടെ ആദ്യത്തെ ബോളിവുഡ് ചിത്രമായ ജവാൻ 18 ദിവസംകൊണ്ടാണ് 1000 കോടി നേട്ടമുണ്ടാക്കിയത്. ഈ വർഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമാണ് 1000 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ജവാനെ കൂടാതെ ആമിർ ഖാന്റെ ദംഗൽ, ആർആർആർ, പത്താൻ എന്നിവയാണ് 1000 കോടി ക്ലബിൽ കയറിയ മറ്റ് ഇന്ത്യൻ ചിത്രങ്ങൾ.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

dot image
To advertise here,contact us
dot image