ഫസ്റ്റ് ലുക്കില് അവസാനിച്ച് 'ടിപ്പു' ചിത്രം; പിന്മാറുകയാണെന്ന് നിര്മ്മാതാവ്

dot image

ടിപ്പു സുല്ത്താന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രത്തില് നിന്ന് പിന്മാറി നിര്മ്മാതാവ്. ടിപ്പുവിനെതിരെ ഗുരുതരമായ ആരോപണങ്ങള് ഉയര്ത്തിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര് റിലീസ് ചെയ്തത്. എന്നാല് മാസങ്ങള് കഴിയുമ്പോള് ചിത്രത്തില് നിന്ന് പിന്മാറുകയാണെന്ന് ട്വിറ്ററിലൂടെയാണ് നിര്മ്മാതാവ് സന്ദീപ് സിംഗ് അറിയിച്ചത്.

ടിപ്പുവിന്റെ മുഖത്ത് കരിതേച്ച് വികൃതമാക്കിയ നിലയിലാണ് പോസ്റ്ററില് ഉണ്ടായിരുന്നത്. 'മതഭ്രാന്തനായ സുല്ത്താന്റെ കഥ' എന്നായിരുന്നു ചിത്രത്തിന്റെ ടാഗ് ലൈന്. പവന് ശര്മ്മയായിരുന്നു ചിത്രത്തിന്റെ സംവിധായകന്.

'ടിപ്പുവിനെ കുറിച്ച് സിനിമയെടുക്കുന്നില്ല. തന്നെയും തന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുന്നതില് നിന്ന് സഹോദരന്മാരും സഹോദരിമാരും മാറി നില്ക്കണം. ആരുടെയെങ്കിലും മതവികാരത്തെ വ്രണപ്പെടുത്തിയെങ്കില് ആത്മാര്ത്ഥമായി മാപ്പ് പറയുന്നു. അത് തന്റെ ഉദ്ദേശ്യേമേ അല്ലായിരുന്നു. എല്ലാ ഇന്ത്യക്കാരെപ്പോലെയും എല്ലാ മതവിശ്വാസങ്ങളെയും താന് ബഹുമാനിക്കുന്നു. എല്ലാ കാലത്തും ഒന്നിച്ചുനില്ക്കാം, പരസ്പരബഹുമാനം പുലര്ത്താം', സന്ദീപ് സിംഗ് ട്വീറ്റ് ചെയ്തു.

dot image
To advertise here,contact us
dot image