ആരാധകരെ ശാന്തരാകുവിൻ; 'അപ്പു'വിന്റെ പുതിയ സർപ്രൈസ് ഇതാ...

കാണുമ്പോൾ ഒരുപക്ഷെ നമ്മൾ സിനിമയുടെ പോസ്റ്റർ എന്ന് വിചാരിക്കുമെങ്കിലും സംഗതി അതല്ല
ആരാധകരെ ശാന്തരാകുവിൻ; 'അപ്പു'വിന്റെ പുതിയ സർപ്രൈസ് ഇതാ...

കൊച്ചി: മലയാളികളുടെ ഇഷ്ടതാരം പ്രണവ് മോഹൻലാലിനെക്കുറിച്ച് അധികം പറയേണ്ടതില്ലല്ലോ. സിനിമയ്ക്ക് പുറമെ മുഴുവൻ സമയവും യാത്രയിലായിരിക്കും 'അപ്പു'. പല സ്ഥലങ്ങളിൽ നിന്നും പലയാളുകൾ പ്രണവിനെ കണ്ടതുമായി ബന്ധപ്പെട്ട വീഡിയോയെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

ഇപ്പോഴിതാ, പുതിയ ഒരു സർപ്രൈസ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിലൂടെ ഒരു പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്. കാണുമ്പോൾ ഒരുപക്ഷെ നമ്മൾ സിനിമയുടെ പോസ്റ്റർ എന്ന് വിചാരിക്കുമെങ്കിലും സംഗതി അതല്ല. പ്രണവിന്റെ കവിതാ സമാഹാരത്തിന്റെ കവറാണ് ആ സർപ്രൈസ് !

like Desert Dunes എന്നതാണ് കവിതാ സമാഹാരത്തിന്റെ പേര്. ഞാൻ എന്റെ കവിതാ സമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് എന്ന അടികുറിപ്പിലാണ് താരം കവർ പങ്കുവെച്ചിരിക്കുന്നത്. എന്നാണ് പുറത്തിറക്കുക എന്നോ മറ്റുമുള്ള വിശദംശങ്ങൾ പോസ്റ്റിലില്ല. ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

പ്രണവിന്റെ സഹോദരിയും നേരത്തെ പുസ്തകമെഴുതിയിട്ടുണ്ട്. ഗ്രെയിൻസ് ഓഫ് ദി ഡസ്റ്റ് എന്നതായിരുന്നു പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ പുസ്തകത്തിന്റെ പേര്. ഇപ്പോളിതാ പ്രണവും എഴുത്തിന്റെ വഴിയിലെത്തിയിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com