കേരള ബുക്ക് സ്റ്റോറിന്‌റെ അക്ഷരമേള സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും

കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും

കേരള ബുക്ക് സ്റ്റോറിന്‌റെ അക്ഷരമേള സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും
dot image

തിരുവനന്തപുരം: തിരുവനന്തപുരം വൈ എം സി എയുമായി സഹകരിച്ച് കേരള ബുക്ക് സ്റ്റോര്‍ സംഘടിപ്പിക്കുന്ന 'അക്ഷര മേള 2025' സാഹിത്യോത്സവത്തിന് നാളെ തുടക്കമാകും. കവിയും ഗാനരചയിതാവും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും. മുന്നൂറിലേറെ പ്രസാധകരുടെ ഒരു ലക്ഷത്തിലധികം പുസ്തകങ്ങളാണ് പ്രദര്‍ശനത്തിനെത്തുന്നത്.

വൈ എം സി എ യില്‍ ജൂണ്‍ 20 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് അക്ഷര വാദം എന്ന പേരില്‍ സംവാദവും അക്ഷര വെട്ടം എന്ന പേരില്‍ ക്വിസ് മത്സരവും സംഘടിപ്പിക്കും. വൈകിട്ട് 5.30 ന് സൈറ ദ ബാന്‍ഡിന്റെ സംഗീത വിരുന്നുമുണ്ട്. ജൂണ്‍ 21 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുട്ടികള്‍ക്കായുള്ള സാഹിത്യ മത്സരങ്ങള്‍ സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് കഥപറയല്‍ മത്സരവും തുടര്‍ന്ന് സാഹിത്യ ശില്പശാലയും സംഘടിപ്പിക്കും.

Also Read:

വൈകിട്ട് നാല് മണിക്ക് എഴുത്തുകാരന്‍ അമല്‍ദേവ് സി എസുമായി കൂടിക്കാഴ്ച്ചയും ഉണ്ടാകും. ജൂണ്‍ 22 ഞായറാഴ്ച്ച 11 മണി മുതല്‍ ഹൗ കാന്‍ വീ റൈറ്റ് അവര്‍ ബുക്ക് എന്ന പേരില്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് എഴുത്തുകാരന്‍ എസ് കെ ഹരിനാഥുമായുള്ള കൂടിക്കാഴ്ച്ചയുണ്ടാകും. മൂന്ന് ദിവസമായി സംഘടിപ്പിക്കുന്ന അക്ഷര മേള ജൂണ്‍ 22 നാണ് സമാപിക്കുക. കേരളത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ബുക്ക് സ്റ്റോറായ കേരള ബുക്ക് സ്റ്റോര്‍, മലയാള പുസ്തകങ്ങളുടെ വിപുലമായ ശ്രേണിയുമായി കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി വായനക്കാര്‍ക്ക് ഒപ്പമുണ്ട്.

content highlights: Kerala Bookstore's Akshara Mela Literary Festival begins tomorrow

dot image
To advertise here,contact us
dot image