മലപ്പുറത്ത് ആശുപത്രി മുറിയിൽ മോഷണം നടത്തിയയാൾ പൊലീസ് പിടിയിൽ

തിങ്കളാഴ്ച്ചയാണ് ആശുപത്രിയിയിൽ കിടത്തി ചികിത്സ തേടിയ രോഗിയുടെ 50,000 രൂപയുമായി ഇയാൾ കടന്ന് കളഞ്ഞത്

dot image

മലപ്പുറം: മലപ്പുറം കീഴ്ശ്ശേരിയിൽ ആശുപത്രി മുറിയിൽ മോഷണം നടത്തിയ മോഷ്ടാവ് പിടിയിൽ. പെരിന്തൽമണ്ണ പട്ടിക്കാട് സ്വദേശി അബ്ബാസ് ആണ് പിടിയിലായത്. തിങ്കളാഴ്ച്ചയാണ് ആശുപത്രിയിയിൽ കിടത്തി ചികിത്സ തേടിയ രോഗിയുടെ 50,000 രൂപയുമായി ഇയാൾ കടന്ന് കളഞ്ഞത്.

രോഗിയും കൂടെ ഉണ്ടായിരുന്ന ആളും പുറത്ത് പോയ സമയത്ത് ഉച്ചയോടെ ആയിരുന്നു ഇയാൾ മുറിക്കുള്ളിൽ കയറി മോഷണം നടത്തിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയി ൽ നിന്ന് ലഭിച്ചിരുന്നു. പ്രതിയെ പിടികൂടുന്നതിൽ നിർണ്ണായകമായത് ഈ ദൃശ്യങ്ങളായിരുന്നു.

പൊലീസിന്റെ പിടിയിലായ അബ്ബാസ് സമാനമായ നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

Content Highlights: A thief who stole a room in a hospital in Malappuram has been arrested by the police

dot image
To advertise here,contact us
dot image