വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

പ്രതിയെ കോടതിയില്‍ ഹാജരാക്കും

വാക്കുതർക്കം ചിത്രീകരിച്ചെന്ന് ആരോപിച്ച് 61കാരന്റെ തലയിൽ ലിവർകൊണ്ടടിച്ച് പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ
dot image

കാഞ്ഞങ്ങാട്: റോഡിലെ വാക്കുതര്‍ക്കം ഫോണില്‍ പകര്‍ത്തിയെന്ന് ആരോപിച്ച് വഴിയാത്രക്കാരനെ ഇരുമ്പ് ലിവര്‍ കൊണ്ട് തലയ്ക്കടിച്ച കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ദേളി സ്വദേശി ഡിഎം സമീറാണ് അറസ്റ്റിലായത്. ഇയാള്‍ ഫോണും പണവും തട്ടിയെടുത്തെന്നും പരാതിയിൽ പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കാസര്‍രകോട് അലിംഗ തോട്ടിലെ കെ എം ഷാഫിയെന്ന 61കാരനാണ് അക്രമത്തിന് ഇരയായത്. ദേളി സഅദിയ അറബി കോളേജിന് സമീപം തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. റോഡില്‍ മാര്‍ഗതടസം ഉണ്ടാക്കുന്ന തരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തി വാക്കുതര്‍ക്കമുണ്ടാക്കുന്നത് ഷാഫി മൊബൈലില്‍ പകര്‍ത്തിയെന്ന് പറഞ്ഞാണ് സമീര്‍ ആക്രമിച്ചത്. കൊല്ലണമെന്ന ഉദേശത്തോടെ ഇരുമ്പ് ലിവര്‍ കൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും 12,000രൂപ വിലവരുന്ന ഫോണും 32,000രൂപയും കവര്‍ന്നുവെന്നുമാണ് കേസ്.

ബേക്കല്‍ ഡിവൈഎസ്പി എംപി ആസാദിന്റെ നിര്‍ദേശപ്രകാരം മേല്‍പ്പറമ്പ ഇന്‍സ്‌പെക്ടര്‍ എം പി രാഘവനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: A 61-year-old man was attacked while recording a road altercation in Kasargod

dot image
To advertise here,contact us
dot image