
Jun 27, 2025
05:09 PM
കൊച്ചി: എറണാകുളം വരാപ്പുഴയില്‍ 17കാരന് മുങ്ങിമരിച്ചു. വരാപ്പുഴ ചെറുക്കകം സ്വദേശി പോള്‍ ഡെന്നീസാണ് മരിച്ചത്. പുഴയിൽ കുളിക്കാനിറങ്ങവെ ഒഴുക്കില്പ്പെടുകയായുരുന്നു. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ ഫയര്‍ഫോഴ്സ് ആണ് പോള്‍ ഡെന്നീസിന്റെ മൃതദേഹം കണ്ടെടുത്തത്.
അതിനിടെ പത്തനംതിട്ട തിരുവല്ല വള്ളംകുളത്ത് പാടശേഖരത്ത് വള്ളം മറിഞ്ഞ് യുവാവ് മുങ്ങി മരിച്ചു. വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രനാണ് മരിച്ചത്. 35 വയസ്സായിരുന്നു.മീന്‍ പിടിക്കാന്‍ പോയി മടങ്ങവേ ഒഴുക്കില്‍പ്പെട്ട വള്ളം തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ വള്ളത്തോടൊപ്പം രഞ്ജിത്തും വെള്ളത്തില്‍ വീണു.
മീന്‍ പിടിക്കാനായി ഇട്ടിരുന്ന വലയില്‍ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്തും സംഭവം കണ്ട് ഓടിയെത്തിയ സമീപവാസികളും ചേര്‍ന്ന് രഞ്ജിത്തിനെ മുങ്ങിയെടുത്തു.കാറില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പിക്കപ്പ് ഡ്രൈവര്‍ ആയിരുന്നു രഞ്ജിത്ത്.
Content highlights: A 17-year-old boy drowned while bathing in the Varappuzha River.