ആലപ്പുഴയില്‍ കൂറ്റന്‍ നീലത്തിമിംഗലം കരയ്ക്കടിഞ്ഞു; ചത്തത് കപ്പല്‍ അപകടത്തിലാണോ എന്ന് പരിശോധന

രാവിലെ മുതല്‍ പുറക്കാട് പുറം കടലില്‍ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു

dot image

ആലപ്പുഴ: ആലപ്പുഴ പുറക്കാട് പുന്തല കടല്‍ത്തീരത്ത് കൂറ്റന്‍ നീലത്തിമിംഗലം കരയ്ക്കടിഞ്ഞു. തീരത്ത് കടല്‍ഭിത്തിക്കിടെ ഇന്ന് ഉച്ചയോടെയാണ് ഏകദേശം 25 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന്റെ ജഡം അടിഞ്ഞത്. രാവിലെ മുതല്‍ പുറക്കാട് പുറം കടലില്‍ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു. ഇത് പിന്നീട് ഉച്ചയോടെയാണ് പുറക്കാട് തെക്ക് പുന്തല കടല്‍ത്തീരത്ത് അടിഞ്ഞു കയറിയത്.

പ്രദേശത്ത് അതിരൂക്ഷമായ ദുര്‍ഗന്ധമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കപ്പലപകടവുമായി ബന്ധപ്പെട്ടാണോ തിമിംഗലം ചത്തതെന്നും പരിശോധിക്കും. തിമിംഗലത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിച്ച് പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം മറവ് ചെയ്യാന്‍ തീരുമാനിച്ചു. ഫോറസ്റ്റ്, റവന്യൂ, ഫിഷറീസ് ,തീരദേശ പൊലീസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

content highlights: A huge blue whale washed ashore in Alappuzha; Investigation underway to determine if it died in a shipwreck

dot image
To advertise here,contact us
dot image