പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം അബുദബിയില്‍

യുഎഇയിലെ ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്നാണ് സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞത്

പശ്ചിമേഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രമാണ് അബുദബിയിൽ ഒരുങ്ങിയിരിക്കുന്ന ബാപ്സ് ഹിന്ദു മന്ദിർ. യുഎഇയിലെ ബാപ്സ് ഹിന്ദു മന്ദിർ ലോക അത്ഭുതങ്ങളിൽ ഒന്നായിരിക്കുമെന്നാണ് സഹിഷ്ണുത-സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞത്. 2019 ഡിസംബറില്‍ നിർമ്മാണം ആരംഭിച്ച ക്ഷേത്രമാണ് ഈ മാസം 14ന് ഉദ്ഘാടനത്തിനായി തയ്യാറായികൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ സമ്പന്നമായ കലയും മൂല്യങ്ങളും സംസ്‌കാരവും ഉള്‍ക്കൊള്ളിച്ചാണ് ക്ഷേത്രത്തിന്റെ നിര്‍മ്മാണം.

ഇന്ത്യയും യുഎഇയും തമ്മിലുള്ള അഗാധമായ സൗഹൃദത്തിന്‍റെ തെളിവാണ് ക്ഷേത്രത്തിന്റെ നിർമാണം. പ്രതിനിധീകരിക്കുന്ന ശാശ്വത മൂല്യങ്ങളുടെയും സാംസ്കാരിക പൈതൃകത്തിന്റെയും മൂർത്തീ ഭാവമായി ബാപ്സ് ഹിന്ദു മന്ദിർ നിലകൊളളുന്നുവെന്നും മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻപറഞ്ഞു. ഇന്ത്യൻ പുരാണ ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, ഹൈന്ദവ ​ഗ്രന്ഥങ്ങളിൽ നിന്നുളള മറ്റ് വിവരണങ്ങൾ എന്നിവയിൽ നിന്നുളള പ്രധാന നിമിഷങ്ങൾ ക്ഷേത്രത്തിന്റെ കൊത്തുപണിയിൽ വന്നിട്ടുണ്ട്. രാജസ്ഥാൻ ശിലയിലാണ് ഈ ശില്പങ്ങൾ കൊത്തിയിട്ടുളളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com