Top

തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് വയോധികനെ അയല്‍വാസി അടിച്ചു കൊന്നു

8 Jan 2022 5:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൊഴുത്തിലെ വെള്ളം ഒഴുക്കുന്നതിനെ ചൊല്ലി തര്‍ക്കം; പാലക്കാട് വയോധികനെ അയല്‍വാസി അടിച്ചു കൊന്നു
X

ആലത്തൂര്‍ തോണിപ്പാടത്ത് 63 കാരനെ അയല്‍വാസി അടിച്ചു കൊന്നു. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്നാണ് ആലത്തൂര്‍ 63 കാരനായ അമ്പാട്ട്പറമ്പില്‍ ബാപ്പൂട്ടിയെ അയല്‍വാസി കൊലപ്പെടുത്തിയത്. സംഭവത്തില്‍ അയല്‍വാസി അബ്ദുള്‍ റഹ്മാനും മകന്‍ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ബാപ്പൂട്ടിയെ ആക്രമിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയതിന് പിന്നാലെയാണ് അബ്ദുള്‍ റഹ്മാന്‍ കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഇതിനിടെ പാലക്കാട് റോഡരികില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് ചോറക്കോടാണ് സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കഴുത്തറുത്ത നിലയിലാണ് റോഡരികില്‍ കിടന്നിരുന്നത് മരിച്ചത് തമിഴ്‌നാട് സ്വദേശിയായ സ്ത്രീയാണെന്നാണ് സംശയം.

Next Story