Top

'പെട്രോള്‍ പമ്പിന് അനുമതി, സ്ഥാപിക്കാന്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി'; വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയ ഇരുപത്തിമൂന്നുകാരനും പിതാവും അറസ്റ്റില്‍

30 April 2022 10:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്രോള്‍ പമ്പിന് അനുമതി, സ്ഥാപിക്കാന്‍ വഖഫ് ബോര്‍ഡിന്റെ ഭൂമി; വാഗ്ദാനങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയ ഇരുപത്തിമൂന്നുകാരനും പിതാവും അറസ്റ്റില്‍
X

ന്യൂഡല്‍ഹി: പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ പിതാവും മകനും അറസ്റ്റില്‍. ഷകാര്‍പൂര്‍ സ്വദേശികളായ 23കാരനേയും പിതാവിനേയുമാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ബബിത ദേവി എന്നയാളുടെ പരാതിയെത്തുടര്‍ന്ന് മെഗ്‌രാജ് സിംഗ്, ഗൗരവ് മിലിന്ദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തങ്ങള്‍ക്കുള്ള ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പ് സ്ഥാപിക്കാന്‍ അനുമതി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ഇവര്‍ ആളുകളെ സമീപിക്കുന്നത്. തുടര്‍ന്ന് ഇതിനായി 35.25 ലക്ഷം രൂപ തട്ടിച്ചുവെന്നും പരാതിയില്‍ ഉണ്ട്. പെട്രോള്‍ പമ്പിന് അനുമതിക്ക് പുറമേ ഇത് സ്ഥാപിക്കാന്‍ ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ ഭൂമി തരപ്പെടുത്തി നല്‍കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്തിരുന്നു.

ഇവര്‍ക്കെതിരായ തെളിവുകള്‍ ശേഖരിച്ച ശേഷം ഏപ്രില്‍ 26നാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് സന്നദ്ധ സംഘടന നടത്തുന്നുണ്ട്. ഇതുവഴി ഇവര്‍ നേടിയെടുത്ത ബന്ധങ്ങളാണ് തട്ടിപ്പിന് മറയായി ഉപയോഗിക്കുന്നത്. നേരത്തെ മറ്റൊരാളില്‍ നിന്നും 2.5 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. മ്യൂസിക് പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലി നോക്കൂന്ന ആളാണ് ഗൗരവ് മിലിന്ദ്.

STORY HIGHLIGHTS: father-son duo arrested by the Delhi Police Crime Branch for duping lakhs of rupees on the pretext of petrol pump allotment

Next Story