
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയതോടെ 'ഗൗതം ഗംഭീര് യുഗ'ത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്ത്യ. ക്യാപ്റ്റനായുള്ള കന്നിപരമ്പര തന്നെ വിജയിച്ച് അരങ്ങേറ്റം ഗംഭീരമാക്കാന് സൂര്യകുമാര് യാദവിനും സാധിച്ചു. ഇപ്പോള് ടീമിന്റെ വിജയത്തിനും ഐക്യത്തിനും വേണ്ടി ക്യാപ്റ്റന് സൂര്യകുമാര് എടുത്ത ഒരു തീരുമാനം കേട്ട് അത്ഭുതപ്പെടുകയാണ് മുന് താരം അജയ് ജഡേജ.
'ഒരു മത്സരമോ പരമ്പരയോ വിജയിക്കുമ്പോള് മാത്രം ഞങ്ങള് ടീമായി ഒരുമിച്ചിരിക്കാറില്ല. പരാജയമോ ജയമോ മത്സരഫലം എന്തായാലും ഞങ്ങള് ഒരുമിച്ച് ഇരുന്ന് ചര്ച്ച ചെയ്യും. ഡ്രെസിങ് റൂമില് രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറിയ ഗ്രൂപ്പുകളായി ഇരിക്കില്ലെന്ന് ഞങ്ങള് തീരുമാനമെടുത്തിരുന്നു', സൂര്യകുമാര് പറഞ്ഞു.
'ഇവര് സച്ചിനെയും ഗാംഗുലിയെയും ഓര്മ്മിപ്പിക്കുന്നു'; ഇന്ത്യന് യുവതാരങ്ങളെ കുറിച്ച് ഉത്തപ്പ'ലോകകപ്പ് സമയത്താണ് ആ ട്രെന്ഡ് ഞങ്ങള് ആരംഭിച്ചത്. ഇതേകാര്യം ശ്രീലങ്കന് പരമ്പര നടക്കുമ്പോഴും തുടര്ന്നു. ഈ ശീലം കളിക്കാര് തമ്മിലെ ബന്ധം ഊട്ടിയുറപ്പിക്കാന് സഹായിക്കും. ഇതിന്റെ ഫലം കളിക്കളത്തിലും പ്രതിഫലിക്കും', സൂര്യകുമാര് കൂട്ടിച്ചേര്ത്തു. സോണി സ്പോര്ട്സിന് നല്കിയ അഭിമുഖത്തില് സംസാരിക്കവേയാണ് ക്യാപ്റ്റന് തുറന്നു.
സൂര്യകുമാറിന്റെ ഈ പ്രതികരണത്തില് അതിശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് താരം അജയ് ജഡേജ. ടീം സ്പോര്ട്സില് എല്ലാവരും പ്രതീക്ഷിക്കുന്നതാണിത്. താരങ്ങള് ഇപ്പോള് ഈ രീതി പിന്തുടരുന്നു എന്നറിഞ്ഞതില് എനിക്ക് ആശ്ചര്യമാണുള്ളത്. ഇത് പണ്ട് ഇന്ത്യന് ടീമിലുണ്ടായിരുന്ന ശീലമാണ്. എന്നാല് പഴയതാണെങ്കിലും ഈ ശീലം ഇപ്പോള് വീണ്ടും ടീമില് കൊണ്ടുവന്നെന്ന് ക്യാപ്റ്റന് പറഞ്ഞു', അജയ് ജഡേജ പറഞ്ഞു.