ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിനില്ല; രോഹിത് ശർമ്മ

ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ പുറത്താകുന്ന പതിവിലും രോഹിത് പ്രതികരിച്ചു.
ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിനില്ല; രോഹിത് ശർമ്മ

ആന്റി​ഗ്വ: ട്വന്റി 20 ലോകകപ്പിൽ ഇം​ഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുമ്പായി പ്രതികരണവുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിൽ ഇല്ല. ഓസീസ് മികച്ചൊരു ടീമാണ്. നിരവധി ചാമ്പ്യൻഷിപ്പുകൾ നേടിയ ടീം. അവർക്കെതിരായ വിജയം ആത്മവിശ്വാസം നൽകുന്നു. ട്വന്റി 20 ക്രിക്കറ്റിൽ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളതെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

ഐസിസി ടൂർണമെന്റുകളുടെ നോക്കൗട്ട് ഘട്ടത്തിൽ പുറത്താകുന്ന പതിവിലും രോഹിത് പ്രതികരിച്ചു. ഇത് മറ്റൊരു മത്സരം മാത്രമാണ്. മുമ്പ് എന്ത് സംഭവിച്ചുവെന്ന് ചിന്തിക്കുന്നില്ല. ഇന്ന് നടക്കാൻ പോകുന്നത് സെമി ഫൈനലാണ്. ഇന്നത്തെ മത്സരത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് നന്നായി കളിക്കാനാണ് ഇന്ത്യൻ ടീം ശ്രമിക്കുന്നതെന്നും രോഹിത് ശർമ്മ പ്രതികരിച്ചു.

ഓസ്ട്രേലിയ ഇനി ഈ ടൂർണമെന്റിനില്ല; രോഹിത് ശർമ്മ
അഫ്ഗാന് പറ്റിയ പിഴവ്; നിർണായക​ വിക്കറ്റ് അവസരം നഷ്ടമായി

ട്വന്റി 20 ലോകകപ്പിൽ ഇന്ന് നടക്കുന്ന സെമിയിൽ ഇം​ഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. തോൽവി അറിയാതെയാണ് രോഹിത് ശർമ്മയുടെയും സംഘത്തിന്റെയും ലോകകപ്പ് യാത്ര. എന്നാൽ ആദ്യ റൗണ്ടിൽ ഓസ്ട്രേലിയയോടും സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. ആദ്യ സെമിയിൽ അഫ്​ഗാനിസ്ഥാനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക സെമിയിൽ കടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com