​ഗുലാബുദീൻ നയീബിന് വിലക്ക്?; ഐസിസി നിയമം തിരിച്ചടിയായേക്കും

പരിക്ക് അഭിനയത്തിൽ പ്രതികരണവുമായി താരം രംഗത്തെത്തിയിരുന്നു
​ഗുലാബുദീൻ നയീബിന് വിലക്ക്?; ഐസിസി നിയമം തിരിച്ചടിയായേക്കും

ആന്റി​ഗ്വ: ട്വന്റി 20 ലോകകപ്പിനിടെ പരിക്ക് അഭിനയിച്ച അഫ്ഗാൻ താരം ​ഗുലാബുദീൻ നയീബിനെ വിലക്കിയേക്കും. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നിയമമാണ് താരത്തിന് തിരിച്ചടിയാകുക. ഐസിസി നിയമം ആർട്ടിക്കൾ 2.10.7ൽ ഒന്ന് അല്ലെങ്കിൽ രണ്ട് ലെവൽ പ്രകാരം നയീബ് ചെയ്തത് സമയം നഷ്ടപ്പെടുത്തൽ എന്ന കുറ്റമാണ്. ഇതിന് മാച്ച് ഫീയുടെ 100 ശതമാനം പിഴ വിധിക്കുകയോ ഒരു ടെസ്റ്റ് മത്സരത്തിൽ നിന്നോ രണ്ട് ഏകദിനങ്ങളിൽ നിന്നോ അല്ലെങ്കിൽ രണ്ട് ട്വന്റി 20കളിൽ നിന്നോ വിലക്കോ ലഭിച്ചേക്കാം.

അതിനിടെ പരിക്ക് അഭിനയത്തിൽ പ്രതികരണവുമായി അഫ്ഗാൻ താരം രം​ഗത്തെത്തി. നയീബിന്റെ പ്രവർത്തിക്ക് റെഡ് കാർഡ് നൽകണമെന്ന ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾക്കാണ് താരം മറുപടി നൽകിയിരിക്കുന്നത്. ചില സമയങ്ങളിൽ നമ്മൾക്ക് സന്തോഷം അല്ലെങ്കിൽ സങ്കടം വരുമ്പോൾ ശരീരത്തിന് പ്രയാസം ഉണ്ടായേക്കാമെന്നാണ് നയീബിന്റെ മറുപടി.

​ഗുലാബുദീൻ നയീബിന് വിലക്ക്?; ഐസിസി നിയമം തിരിച്ചടിയായേക്കും
ഓസ്‌ട്രേലിയയുടെ പ്ലാന്‍ ബി എനിക്ക് മനസിലായി; രോഹിത് ശര്‍മ്മ

ഇന്നലെ നടന്ന മത്സരത്തിൽ ബം​ഗ്ലാദേശ് ഇന്നിംഗ്സിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടായത്. 11.4 ഓവറിൽ ബം​ഗ്ലാദേശ് സ്കോർ ഏഴിന് 81 എന്ന നിലയിൽ നിന്നപ്പോൾ അപ്രതീക്ഷിതമായി മഴയെത്തി. ഇതോടെ മത്സരം മെല്ലെയാക്കാൻ ട്രോട്ട് താരങ്ങൾക്ക് നിർദ്ദേശം നൽകി. സ്ലിപ്പിൽ ഫിൽഡ് ചെയ്യുകയായിരുന്ന ​ഗുലാബുദീൻ നയീബ് ഇക്കാര്യം മനസിലാക്കി. പേശി വലിവ് അഭിനയിച്ച് താരം നിലത്തുവീണു.

​ഗുലാബുദീൻ നയീബിന് വിലക്ക്?; ഐസിസി നിയമം തിരിച്ചടിയായേക്കും
രോഹിത് ശർമ്മയ്ക്ക് ശേഷം...; ഇന്ത്യൻ ക്യാപ്റ്റനെ തിരഞ്ഞെടുത്ത് വിരേന്ദർ സെവാഗ്

സഹതാരത്തിന് എന്ത് സംഭവിച്ചുവെന്ന് അഫ്​ഗാൻ ക്യാപ്റ്റൻ റാഷിദ് ഖാൻ ചോദിക്കുന്നുണ്ടായിരുന്നു. മഴ തുടർന്നിരുന്നെങ്കിൽ രണ്ട് റൺസിന്റെ വിജയം അഫ്​ഗാനിസ്ഥാൻ സ്വന്തമാക്കുമായിരുന്നു. എന്നാൽ മഴ അതിവേ​ഗത്തിൽ മാറി. പിന്നാലെ നയീബ് കളത്തിലിറങ്ങി. ഇത്രവേ​ഗം പരിക്ക് മാറിയ താരത്തിന്റെ അഭിനയത്തെ പരിഹസിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com