'പാകിസ്താൻ നന്നായി ബാറ്റ് ചെയ്തപ്പോൾ ഞാൻ ഒരു ഉപദേശം നൽകി'; വെളിപ്പെടുത്തി രോഹിത് ശർമ്മ

ഇന്ത്യൻ ബാറ്റിംഗ് മോശമായിരുന്നുവെന്ന് രോഹിത് സമ്മതിച്ചു.

dot image

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ആവേശ വിജയം സ്വന്തമാക്കിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. പാകിസ്താൻ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. 10 ഓവർ പിന്നിട്ടപ്പോൾ താൻ ടീം അംഗങ്ങൾക്ക് ഒരു നിർദ്ദേശം നൽകി. ഇന്ത്യൻ ടീമിന് 10 ഓവറിന് ശേഷമാണ് ബാറ്റിംഗ് തകർച്ച ആരംഭിച്ചത്. അതുതന്നെ പാകിസ്താനും സംഭവിച്ചേക്കാം. ഒരു താരത്തിൽ നിന്ന് വരുന്ന ചെറിയ സംഭാവനകൾ പോലും വലിയ വ്യത്യാസം ഉണ്ടാക്കുമെന്നും രോഹിത് ശർമ്മ സഹതാരങ്ങളോട് പറഞ്ഞു.

ടീമിന്റെ ബാറ്റിംഗ് മോശമായിരുന്നുവെന്ന് രോഹിത് സമ്മതിച്ചു. 10 ഓവർ പിന്നിടുമ്പോൾ ഇന്ത്യ മികച്ച നിലയിലായിരുന്നു. കൂട്ടുകെട്ടുകൾ ഉണ്ടാക്കാത്തതിനാൽ മികച്ച സ്കോറിലേക്ക് എത്താൻ കഴിഞ്ഞില്ല. 15-20 റൺസ് കുറവായിരുന്നു. 140 റൺസിലെത്തുമെന്ന് കരുതിയിരുന്നു. എങ്കിലും ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

'അവരിൽ നിന്ന് അധികം പ്രതീക്ഷിക്കാനാവില്ല'; തുറന്നുപറഞ്ഞ് ബാബർ അസം

മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ 119 റൺസാണ് നേടിയത്. 42 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. മൂന്ന് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്. എങ്കിലും ബൗളർമാരുടെ മികച്ച പ്രകടനത്തിൽ മത്സരത്തിൽ രോഹിത് ശർമ്മയും സംഘവും വിജയം സ്വന്തമാക്കി.

dot image
To advertise here,contact us
dot image