അയാൾ മികച്ച താരം, ഇന്ത്യൻ ടീമിൽ അവസരം കൊടുക്കണം; ഇയാൻ ബിഷപ്പ്

വിരാട് കോഹ്ലി ഓപ്പണിംഗ് ഇറങ്ങാൻ താൻ ഇഷ്ടപ്പെടുന്നു

dot image

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ യുവതാരം യശസ്വി ജയ്സ്വാളിന് അവസരം നൽകണമെന്ന് വെസ്റ്റ് ഇൻഡീസ് മുൻ താരം ഇയാൻ ബിഷപ്പ്. ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ജയ്സ്വാൾ കളത്തിലിറങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് താരത്തിന് പിന്തുണയുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ജയ്സ്വാളിന്റെ പ്രകടനം ഒരൽപ്പം മോശമായിരുന്നു. എന്നാൽ ഫോമിലേക്ക് തിരികെയെത്താൻ അധികം മത്സരങ്ങൾ ആവശ്യമില്ല. താനായിരുന്നെങ്കിൽ ജയ്സ്വാളിനെ ഓപ്പണറായി ഇറക്കുമായിരുന്നു. പ്രത്യേകിച്ചും അയാൾ ഒരു ഇടം കയ്യൻ ബാറ്ററാണെന്ന് ഓർക്കണമെന്ന് ബിഷപ്പ് പ്രതികരിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിൽ അശ്വിന് പുതിയ റോൾ; സൂചന നൽകി താരം

ഇന്ത്യൻ ടീമിൽ ജയ്സ്വാൾ ഉണ്ടെങ്കിൽ അയാൾ ഫോമിലെത്തുമ്പോൾ മികച്ച നിലവാരം പുലർത്തും. വിരാട് കോഹ്ലി ഓപ്പണിംഗ് ഇറങ്ങാൻ താൻ ഇഷ്ടപ്പെടുന്നു. ഇക്കാര്യം താൻ രണ്ട് വർഷമായി പറയുന്നു. ഈ ടൂർണമെന്റിൽ മാത്രമല്ല ട്വന്റി 20 ക്രിക്കറ്റിൽ ഇനി ഇന്ത്യയുടെ ഓപ്പണർ വിരാട് കോഹ്ലിയാകണമെന്നും ഇയാൻ ബിഷപ്പ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image