
ന്യൂഡല്ഹി: വിരാട് കോഹ്ലി ഗ്ലോബല് സ്റ്റാറാണെന്ന് മുന് ന്യൂസിലന്ഡ് താരം റോസ് ടെയ്ലര്. ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, ആഗോള കായികമേഖലയിലും ഇതിഹാസതാരമായാണ് ഇന്ത്യയുടെ സ്റ്റാർ ബാറ്ററായ കോഹ്ലിയെ കണക്കാക്കുന്നത്. സോഷ്യല് മീഡിയയിലെ സ്വാധീനം പരിഗണിച്ചാല് ഫുട്ബോള് ഇതിഹാസങ്ങളായ ലയണല് മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കുമൊപ്പമാണ് കോഹ്ലിയുടെ സ്ഥാനമെന്നും റോസ് ടെയ്ലര് പറഞ്ഞു.
'വിരാട് കോഹ്ലി ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, ആഗോള കായിക രംഗത്തും ഒരു സൂപ്പര് സ്റ്റാറാണ്. ഇന്സ്റ്റഗ്രാമിലെയും സോഷ്യല് മീഡിയയിലെയും സ്വാധീനം പരിഗണിക്കുമ്പോള് സാക്ഷാല് മെസ്സിക്കും റൊണാള്ഡോയ്ക്കും ഒപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം', ടെയ്ലര് പറഞ്ഞു.
Ross Taylor said, "Virat Kohli is a global superstar in the world of sports. Virat is right up there with Cristiano Ronaldo and Lionel Messi". (180 Not Out Podcast). pic.twitter.com/7rUuN16kHo
— Mufaddal Vohra (@mufaddal_vohra) May 28, 2024
'കായികതാരങ്ങളെല്ലാം വിമര്ശിക്കപ്പെടുന്ന പോലെയാണെന്ന് ഞാന് കരുതുന്നില്ല. സോഷ്യല് മീഡിയയുടെ വരവ് കാരണം സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും ഒരു മൈക്രോസ്കോപ്പിന്റെ കീഴിലെന്ന പോലെയാണ് നിരീക്ഷിക്കപ്പെടുന്നത്. അതൊരു മോശം കാര്യമാണെന്നും എനിക്ക് തോന്നുന്നില്ല', ടെയ്ലര് വ്യക്തമാക്കി.
സോഷ്യല് മീഡിയയിലും സൂപ്പര് സ്റ്റാറാണ് വിരാട് കോഹ്ലി. ഇന്സ്റ്റഗ്രാമില് നിലവില് 269 മില്ല്യണ് ഫോളോവേഴ്സാണ് ഇന്ത്യയുടെ മുന് ക്യാപ്റ്റനുള്ളത്. ഇന്സ്റ്റഗ്രാമില് 250 മില്ല്യണ് ഫോളോവേഴ്സിനെ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാരനും കോഹ്ലിയാണ്. 630 മില്ല്യണുള്ള ക്രിസ്റ്റ്യാനോ റൊണാള്ഡോയ്ക്കാണ് ഇന്സ്റ്റഗ്രാമില് ഏറ്റവും കൂടുതല് ഫോളോവേഴ്സുള്ളത്. 503 മില്ല്യണ് ഫോളോവേഴ്സുമായി ലയണല് മെസ്സി രണ്ടാമതുണ്ട്.