ഇക്കാര്യത്തിൽ ബുംറയ്ക്കൊപ്പം ആരുമില്ല; പ്രശംസിച്ച് ബ്രെറ്റ് ലീ

ഇതുപോലെ പന്തെറിഞ്ഞാൽ ഏത് ബാറ്ററും സമ്മർദ്ദത്തിലാകുമെന്നും ഓസ്ട്രേലിയൻ മുൻ താരം
ഇക്കാര്യത്തിൽ ബുംറയ്ക്കൊപ്പം ആരുമില്ല; പ്രശംസിച്ച് ബ്രെറ്റ് ലീ

സിഡ്നി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പേസര്‍ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം ബ്രെറ്റ് ലീ. ഡെത്ത് ഓവറുകളില്‍ യോര്‍ക്കര്‍ എറിയാന്‍ ബുംറയെപ്പോലെ മറ്റ് പേസര്‍മാര്‍ക്ക് കഴിയുന്നില്ലെന്നാണ് ബ്രെറ്റ് ലീയുടെ നിരീക്ഷണം. തനിക്ക് പേസര്‍മാര്‍ കൂടുതല്‍ യോര്‍ക്കറുകള്‍ എറിയുന്നത് കാണാന്‍ ആഗ്രഹമുണ്ടെന്നും ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ പ്രതികരിച്ചു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17 വര്‍ഷങ്ങള്‍ നോക്കൂ. യോര്‍ക്കറുകള്‍ക്ക് സ്‌ട്രൈക്ക് റേറ്റ് 100ന് താഴെയാക്കാന്‍ കഴിയും. തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞാല്‍ ബാറ്റര്‍ക്ക് ബൗണ്ടറി നേടണമെങ്കില്‍ സ്‌കൂപ്പുകള്‍ ചെയ്യേണ്ടി വരും. ഇതൊഴിവാക്കാന്‍ രണ്ട് ഫീല്‍ഡര്‍മാരെ പിന്നില്‍ നിര്‍ത്തിയാല്‍ മതി. ഇതോടെ ബാറ്റര്‍ക്ക് കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാകുമെന്നും ബ്രെറ്റ് ലീ കൂട്ടിച്ചേര്‍ത്തു.

ഇക്കാര്യത്തിൽ ബുംറയ്ക്കൊപ്പം ആരുമില്ല; പ്രശംസിച്ച് ബ്രെറ്റ് ലീ
ഷാരൂഖിനൊപ്പം അടുത്ത ലക്ഷ്യം...; തുറന്നുപറഞ്ഞ് ഗൗതം ഗംഭീര്‍

ഐപിഎല്‍ സീസണില്‍ നാല് മത്സരങ്ങള്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാനായത്. എങ്കിലും 13 മത്സരങ്ങള്‍ കളിച്ച ബുംറ 20 വിക്കറ്റുകള്‍ നേടി. സീസണില്‍ കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സിന്റെ പേസര്‍. 21 വിക്കറ്റുകൾ നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുൺ ചക്രവർത്തിയും 24 വിക്കറ്റുകൾ നേടിയ പഞ്ചാബ് കിം​ഗ്സിന്റെ ഹർഷിത് പട്ടേലും മാത്രമാണ് ബുംറയ്ക്ക് മുന്നിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com