ധോണി അടുത്ത സീസണിലും ചെന്നൈയ്‌ക്കൊപ്പം കാണും, പക്ഷെ പുതിയ റോളില്‍?; പ്രതീക്ഷയോടെ മാത്യു ഹെയ്ഡന്‍

'ധോണി തന്റെ അറിവും പരിചയസമ്പത്തും മനോഹരമായി ഉപയോഗിക്കുന്നയാളാണ്'
ധോണി അടുത്ത സീസണിലും ചെന്നൈയ്‌ക്കൊപ്പം കാണും, പക്ഷെ പുതിയ റോളില്‍?; പ്രതീക്ഷയോടെ മാത്യു ഹെയ്ഡന്‍

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലും എം എസ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ കൂടെയുണ്ടാകുമെന്ന് ഓസ്‌ട്രേലിയന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. ധോണിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ 'തല' എന്ന് തന്നെ വിശേഷിപ്പിച്ച ഹെയ്ഡന്‍, അടുത്ത സീസണില്‍ പുതിയ റോളിലായിരിക്കും താരം എത്തുന്നതെന്നും ഹെയ്ഡന്‍ പ്രവചിച്ചു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ലൈവിലാണ് ചെന്നൈയുടെ മുന്‍ നായകന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്.

'ഇതാണ് ധോണിയുടെ അവസാനത്തെ മത്സരമെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അദ്ദേഹത്തെ അവസാനമായി കാണുന്ന സമയം ഇതായിരിക്കില്ല. ധോണിയെ വരും സീസണിലും നമുക്ക് കാണാം. എന്നാല്‍ അത് ചെന്നൈയുടെ മെന്ററോ പരിശീലകനോ ഒക്കെ ആയിട്ടായിരിക്കാം', ഹെയ്ഡന്‍ പറഞ്ഞു.

ധോണി അടുത്ത സീസണിലും ചെന്നൈയ്‌ക്കൊപ്പം കാണും, പക്ഷെ പുതിയ റോളില്‍?; പ്രതീക്ഷയോടെ മാത്യു ഹെയ്ഡന്‍
'ധോണിയെ ഇനിയും ചെന്നൈ നിലനിര്‍ത്തരുത്'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പഠാന്‍

'ധോണി തന്റെ അറിവും പരിചയസമ്പത്തും മനോഹരമായി ഉപയോഗിക്കുന്നയാളാണ്. അദ്ദേഹം ഇപ്പോഴും കരുത്തനാണ്. മുന്‍നിരയില്‍ ബാറ്റുവീശുന്നവര്‍ക്ക് പന്ത് ബൗണ്ടറി കടത്താന്‍ സാധിക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇന്നിംഗ്‌സിന്റെ അവസാനം ഇറങ്ങി അങ്ങനെ ഷോട്ടുകള്‍ അടിക്കുന്നത് ധോണി അനായാസം ചെയ്യുന്നു', ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.

42കാരനായ ധോണിയുടെ അവസാനത്തെ സീസണായിരിക്കും ഇതെന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ലോകം. സീസണില്‍ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ വാര്‍ത്ത വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ഇക്കാര്യത്തില്‍ താരമോ ടീമോ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com