'ഹാര്‍ദ്ദിക് പ്രിയപ്പെട്ട താരം, മാധ്യമങ്ങള്‍ തന്‍റെ പരാമര്‍ശം വളച്ചൊടിച്ചു'; ഡി വില്ലിയേഴ്‌സ്

'ഹാര്‍ദ്ദിക് പാണ്ഡ്യയെയും മുംബൈ ഇന്ത്യന്‍സിനെയും കുറിച്ചുള്ള എന്റെ ചില അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ കണ്ടു'
'ഹാര്‍ദ്ദിക് പ്രിയപ്പെട്ട താരം, മാധ്യമങ്ങള്‍ തന്‍റെ പരാമര്‍ശം വളച്ചൊടിച്ചു'; ഡി വില്ലിയേഴ്‌സ്

മുംബൈ: മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്‌ക്കെതിരായ വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം എ ബി ഡി വില്ലിയേഴ്‌സ്. ഹാര്‍ദ്ദിക് പ്രിയപ്പെട്ട താരമാണെന്നും തന്റെ പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു. ഹാര്‍ദ്ദിക് ഈഗോയുള്ള ക്യാപ്റ്റനാണെന്നും മുംബൈ പോലുള്ള പരിചയസമ്പന്നരായ താരങ്ങളുള്ള ടീമിന് അത്തരം ക്യാപ്റ്റന്‍സി വെല്ലുവിളിയാണെന്നും ഡി വില്ലിയേഴ്സ് വിമര്‍ശിച്ചത് വിവാദമായിരുന്നു. തുടര്‍ന്നാണ് താരം വിശദീകരണവുമായി രംഗത്തെത്തിയത്.

'ഹാര്‍ദ്ദിക് പാണ്ഡ്യയെയും മുംബൈ ഇന്ത്യന്‍സിനെയും കുറിച്ചുള്ള എന്റെ ചില അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ഞാന്‍ കണ്ടു. മാധ്യമങ്ങള്‍ അത് വളച്ചൊടിച്ച രീതിയില്‍ ഞാന്‍ നിരാശ പ്രകടിപ്പിക്കുന്നു', ആർസിബി ഇതിഹാസം തന്‍റെ യുട്യൂബ് ചാനലിലൂടെ പ്രതികരിച്ചു.

'ഹാര്‍ദ്ദിക് പ്രിയപ്പെട്ട താരം, മാധ്യമങ്ങള്‍ തന്‍റെ പരാമര്‍ശം വളച്ചൊടിച്ചു'; ഡി വില്ലിയേഴ്‌സ്
'ഹാര്‍ദ്ദിക്കിന് ഈഗോ'; വിമര്‍ശിക്കാന്‍ ഡി വില്ലിയേഴ്‌സും പീറ്റേഴ്സണും എന്താണ് യോഗ്യതയെന്ന് ഗംഭീര്‍

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ വിമര്‍ശനമല്ലെന്നും മുന്‍ ക്രിക്കറ്റ് താരം വിശദീകരിച്ചു. 'ഞാന്‍ മുന്‍പും ഇത് വ്യക്തമായി പറഞ്ഞതാണ്. ഹാര്‍ദ്ദിക് കളിക്കുന്ന രീതി എനിക്ക് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും എനിക്ക് ഇഷ്ടമാണ്. എന്നാല്‍ ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയുടെ ശൈലിയില്‍ ഇനിയും കൂടുതൽ പരിവർത്തനം ഉണ്ടാകേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്', താരം പറഞ്ഞു.

'ക്യാപ്റ്റന്‍സി എന്നത് എപ്പോഴും യഥാര്‍ത്ഥമാകണമെന്നില്ല. കാരണം ഞാനും അത്തരത്തിലാണ് കളിച്ചിരുന്നത്. എന്റെ വീട്ടില്‍ കാണാറുള്ള പാവം ഡി വില്ലിയേഴ്‌സ് അല്ല കളത്തില്‍. നിങ്ങള്‍ കളിക്കളത്തില്‍ കണ്ടിട്ടുള്ള ഡി വില്ലിയേഴ്‌സ് ഒരു തരത്തിലുള്ള അഭിനയമായിരുന്നു. ചില സമയങ്ങളില്‍ നിങ്ങള്‍ മുന്‍ നിരയില്‍ നില്‍ക്കുമ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കേണ്ടിവരും. അതാണ് ഹാര്‍ദ്ദിക്കും ചെയ്യുന്നത്', ഡി വില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com