രോഹിത് ലോകകപ്പിന് ശേഷം വിരമിച്ചേക്കും?; കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് റിപ്പോര്‍ട്ട്

ഐപിഎല്ലില്‍ മോശം പ്രകടനം കാഴ്ച വെച്ചിട്ടും ഹാര്‍ദ്ദിക്കിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും ഇന്ത്യയുടെ ഉപനായക സ്ഥാനം നല്‍കുകയും ചെയ്തിരുന്നു
രോഹിത് ലോകകപ്പിന് ശേഷം വിരമിച്ചേക്കും?; കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് റിപ്പോര്‍ട്ട്

മുംബൈ: വരാനിരിക്കുന്ന ടി20 ക്രിക്കറ്റ് ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ രോഹിത് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്നും ഇതിനെതുടര്‍ന്നാണ് രോഹിത് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നതെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഹിന്ദി മാധ്യമമായ ദൈനിക് ജാഗരണാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം കാഴ്ച വെച്ചിട്ടും മുംബൈ ഇന്ത്യന്‍സിന്റെ നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുകയും ഇന്ത്യയുടെ ഉപനായക സ്ഥാനം നല്‍കുകയും ചെയ്തിരുന്നു. ഹാര്‍ദ്ദിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നതില്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും താത്പര്യമില്ലായിരുന്നു. എന്നാല്‍ ബാഹ്യസമ്മര്‍ദ്ദമാണ് ഹാര്‍ദ്ദിക്കിന് ടീമില്‍ സ്ഥാനം നല്‍കാന്‍ നിര്‍ബന്ധിതരാക്കിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

രോഹിത് ലോകകപ്പിന് ശേഷം വിരമിച്ചേക്കും?; കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയെന്ന് റിപ്പോര്‍ട്ട്
രോഹിത് അക്കാര്യം ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന് 50 വയസ്സ് വരെ കളിക്കാം: യുവരാജ് സിങ്ങിന്റെ പിതാവ്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ സഹതാരങ്ങളായ രോഹിത്തും ഹാര്‍ദ്ദിക്കും തമ്മില്‍ അത്ര നല്ല ബന്ധത്തിലല്ല എന്നും നേരത്തെ തന്നെ അഭ്യൂഹങ്ങളുണ്ട്. മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം രോഹിത്തിന് പകരം ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് നല്‍കിയതില്‍ ആരാധകര്‍ വ്യാപകമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സഹതാരങ്ങള്‍ക്കിടയിലും ഇതില്‍ അഭിപ്രായഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലെത്തിയ മുംബൈ സീസണില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായി മാറുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com