സഞ്ജുവിന്റെ തര്‍ക്കം സമയം കളഞ്ഞു; പന്തിനായുള്ള ഡല്‍ഹിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ

സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ് എന്നിവരാണ് പന്തിനായി അപ്പീല്‍ നല്‍കിയത്.
സഞ്ജുവിന്റെ തര്‍ക്കം സമയം കളഞ്ഞു; പന്തിനായുള്ള ഡല്‍ഹിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്തിന് ശിക്ഷ വിധിച്ചിരിക്കുകയാണ്. ഇന്ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിനെതിരായ നിര്‍ണായക മത്സരത്തില്‍ ഡല്‍ഹി നായകന് കളിക്കാന്‍ കഴിയില്ല. എന്നാല്‍ റിഷഭ് പന്തിന്റെ വിലക്കിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് അപ്പീലിന് പോയിരുന്നു. എന്നാല്‍ വാദങ്ങള്‍ ഐപിഎല്‍ അധികൃതര്‍ തള്ളി.

സൗരവ് ഗാംഗുലി, റിക്കി പോണ്ടിംഗ് എന്നിവരാണ് പന്തിനായി അപ്പീല്‍ നല്‍കിയത്. രാജസ്ഥാന്‍ റോയല്‍സ് ഇന്നിംഗ്‌സില്‍ 13 സിക്‌സുകള്‍ ഉണ്ടായിരുന്നു. ഓരോ സിക്‌സിനും 0.30 മിനിറ്റ് ബോള്‍ തിരിച്ചെത്താന്‍ അനുവദിക്കും. എന്നാല്‍ ഡല്‍ഹിക്ക് ഇത് മൂന്ന് തവണ മാത്രമെ അനുവദിച്ചുള്ളുവെന്ന് ടീം അധികൃതര്‍ വാദിച്ചു.

സഞ്ജുവിന്റെ തര്‍ക്കം സമയം കളഞ്ഞു; പന്തിനായുള്ള ഡല്‍ഹിയുടെ വാദങ്ങള്‍ തള്ളി ബിസിസിഐ
വിജയത്തിനരികിൽ വീഴുന്ന തിലക പോരാട്ടം; പ്രതീക്ഷ ഉണർത്തുന്ന യുവതാരം

സഞ്ജു സാംസണിന്റെ വിക്കറ്റാണ് സമയം നഷ്ടമാകാന്‍ മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത്. റിവ്യൂ പരിശോധനയടക്കം മൂന്ന് മിനിറ്റാണ് ഈ വിക്കറ്റിന് ലഭിച്ചത്. എന്നാല്‍ സഞ്ജു അമ്പയര്‍ സംഘവുമായി തര്‍ക്കിച്ചതോടെ കൂടുതല്‍ സമയം നഷ്ടമായെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് പറഞ്ഞു. എന്നാല്‍ ബിസിസിഐ ഡൽഹിയുടെ വാദങ്ങള്‍ തള്ളുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com