രോഹിത്തിനെ മുംബൈ എന്തുകൊണ്ട് ഇംപാക്ട് താരമായി ഇറക്കി?; കാരണം വ്യക്തമാക്കി പീയുഷ് ചൗള

രോഹിത്തിനെ ഇംപാക്ട് പ്ലേയറായി ഇറക്കിയ മുംബൈയുടെ തീരുമാനത്തിനെതിരെ ആരാധകര്‍ രംഗത്തെത്തിയിരുന്നു
രോഹിത്തിനെ മുംബൈ എന്തുകൊണ്ട് ഇംപാക്ട് താരമായി ഇറക്കി?; കാരണം വ്യക്തമാക്കി പീയുഷ് ചൗള

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഇംപാക്ട് താരമായാണ് രോഹിത് ശര്‍മ്മ ഇറങ്ങിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ ഓപ്പണിങ്ങിനിറങ്ങിയ രോഹിത് 12 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഇപ്പോള്‍ രോഹിത്തിനെ ഇംപാക്ട് താരമായി ഇറക്കിയതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് മുംബൈ ഇന്ത്യന്‍സ് താരം പീയുഷ് ചൗള.

മത്സരത്തിന് മുന്നെ രോഹിത്തിന് ചെറിയ പുറംവേദന അനുഭവപ്പെട്ടുവെന്നാണ് പീയുഷ് ചൗള പറയുന്നത്. ഒരു മുന്‍കരുതലെന്ന നിലയിലാണ് അദ്ദേഹത്തെ ഇംപാക്ട് താരമായി ഇറക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരത്തിലെ പരാജയത്തിന് ശേഷം രോഹിത്തിനെ ഇംപാക്ട് പ്ലേയറായി ഇറക്കിയ മുംബൈയുടെ തീരുമാനത്തിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു.

രോഹിത്തിനെ മുംബൈ എന്തുകൊണ്ട് ഇംപാക്ട് താരമായി ഇറക്കി?; കാരണം വ്യക്തമാക്കി പീയുഷ് ചൗള
സ്റ്റാര്‍ക്കാണ് സ്റ്റാര്‍; മുംബൈ ഇന്ത്യന്‍സിനെ പഞ്ഞിക്കിട്ട് കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം

വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 24 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് അടിയറവ് പറഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയെ 19.5 ഓവറില്‍ 169 റണ്‍സിന് ഓള്‍ഔട്ടാക്കാന്‍ മുംബൈയ്ക്ക് സാധിച്ചു. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 18.5 ഓവറില്‍ 24 റണ്‍സകലെ ഓള്‍ഔട്ടാവുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com