'ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്'; മുംബൈ ഇന്ത്യന്‍സിനോട് മുന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു
'ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്'; മുംബൈ ഇന്ത്യന്‍സിനോട് മുന്‍ താരം

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കണമെന്ന് മുംബൈ ഇന്ത്യന്‍സിനോട് മുന്‍ താരം വസീം ജാഫര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചുകഴിഞ്ഞു. അതുകൊണ്ട് തന്നെ ടി20 ലോകകപ്പ് അടുത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ സ്‌ക്വാഡിലുള്ള ബുംറയ്ക്ക് വിശ്രമം നല്‍കണമെന്നാണ് വസീമിന്റെ നിര്‍ദേശം.

'ഇനി ഒരു മത്സരത്തിന് ശേഷം മുംബൈയ്ക്ക് പ്ലേ ഓഫിലേക്ക് കടക്കാനാവില്ലെന്ന് ഉറപ്പാവും. അതുകൊണ്ട് തന്നെ ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നല്‍കുന്നതാവും ലോകകപ്പില്‍ ഇന്ത്യയ്ക്ക് നല്ലത്', വസീം ജാഫര്‍ മുംബൈ ഇന്ത്യന്‍സിനോട് നിര്‍ദേശിച്ചു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ പരാജയം വഴങ്ങിയതോടെയാണ് മുബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ അനൗദ്യോഗികമായി അവസാനിച്ചത്. 11 മത്സരങ്ങളില്‍ എട്ട് പരാജയങ്ങളുമായി ഒന്‍പതാമതാണ് ഹാര്‍ദ്ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യന്‍സ്.

'ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നതാണ് ഇന്ത്യയ്ക്ക് നല്ലത്'; മുംബൈ ഇന്ത്യന്‍സിനോട് മുന്‍ താരം
പവര്‍പ്ലേയില്‍ 'തുഷാര താണ്ഡവം', ഒടുവിൽ 'ബുംറയാട്ടം'; കൊല്‍ക്കത്തയെ എറിഞ്ഞൊതുക്കി മുംബൈ

എങ്കിലും മുംബൈ ഇന്ത്യന്‍സിന് വേണ്ടി മികച്ച പ്രകനമാണ് ജസ്പ്രീത് ബുംറ കാഴ്ച വെക്കുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരെ ബുംറ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. സീസണില്‍ 17 വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പ് പോരാട്ടത്തില്‍ ഒന്നാമതാണ് താരം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com