ടി20 ലോകകപ്പിൽ സഞ്ജു ആദ്യ കീപ്പർ, ജഡേജയെ ഒഴിവാക്കും; റിപ്പോർട്ട്

സ്പെഷ്യലിസ്റ്റ് ബാറ്ററായി കെ എൽ രാഹുലിനും ടീമിൽ ഇടം കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ

dot image

ഡൽഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഉടൻ പ്രഖ്യാപിക്കുമെന്ന് സൂചന. മെയ് ഒന്നാണ് ടീമുകളെ പ്രഖ്യാപിക്കാൻ ഐസിസി നിർദ്ദേശിച്ചിരിക്കുന്ന അവസാന തീയതി. ലോകകപ്പിനുള്ള ടീമിലെ താരങ്ങളെപ്പറ്റി റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. റിഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസൺ ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പറായേക്കും. ഇഎസ്പിഎൻ ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയെ ടീമിൽ നിന്ന് ഒഴിവാക്കുമെന്നും സൂചനകളുണ്ട്. ഐപിഎൽ സീസണിലെ മികച്ച പ്രകടനം അടിസ്ഥാനമാക്കി കുൽദീപ് യാദവ്, യൂസ്വേന്ദ്ര ചഹൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയേക്കും. മോശം ഫോമിലാണെങ്കിലും ഓൾ റൗണ്ടർ ഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് ടീമിലിടം ലഭിക്കുമെന്നാണ് സൂചന.

ഉറങ്ങിക്കിടന്ന സിംഹം പുറത്തിറങ്ങി; ആർസിബിയിൽ വിൽ ജാക്സ് റോക്സ്

രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ എന്നിവർ ടീമിലുണ്ടാകും. സ്പെഷ്യലിസ്റ്റ് ബാറ്ററായി കെ എൽ രാഹുലിനും ടീമിൽ ഇടം കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ ഒന്ന് മുതലാണ് ട്വന്റി 20 ലോകകപ്പിന് തുടക്കമാകുന്നത്.

dot image
To advertise here,contact us
dot image