ഈ സീസണിലെ ഫോമിന് കാരണം കോഹ്‌ലി; വെളിപ്പെടുത്തി റിയാൻ പരാഗ്

ഈ സീസണിലെ ഫോമിന് കാരണം കോഹ്‌ലി; വെളിപ്പെടുത്തി റിയാൻ പരാഗ്

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ സാന്നിധ്യം ​ഗുണം ചെയ്തെന്നും പരാഗ്

ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ തകർപ്പൻ ഫോമിലാണ് റിയാൻ പരാ​ഗ്. റൺവേട്ടക്കാരുടെ പട്ടികയിൽ രാജസ്ഥാൻ താരം മുന്നിട്ടു നിൽക്കുന്നു. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന് ശേഷമാണ് താരത്തിന്റെ ​ഗംഭീര തിരിച്ചുവരവ്. ഇതിന് കാരണം വിരാട് കോഹ്‌ലിയാണെന്ന് തുറന്നു പറയുകയാണ് റിയാൻ പരാ​ഗ്.

ഐപിഎല്ലിലെ തന്റെ രണ്ടാം സീസണിൽ മോശം പ്രകടനമാണ് താൻ കാഴ്ചവെച്ചത്. ഈ അവസ്ഥയിൽ നിന്ന് തനിക്ക് പുറത്തുകടക്കണം. ഇത്തരം സാഹചര്യങ്ങളെ കോഹ്‌ലി എങ്ങനെ മറികടന്നു. ഇക്കാര്യങ്ങൾ തനിക്ക് അറിയണമെന്ന് താൻ കോഹ്‌ലിയോട് പറഞ്ഞു. 10-15 മിനിറ്റ് കോഹ്‌ലി താനുമായി സംസാരിച്ചു. അത് എന്നെ ഏറെ സഹായിച്ചുവെന്നും പരാ​ഗ് പറഞ്ഞു.

ഈ സീസണിലെ ഫോമിന് കാരണം കോഹ്‌ലി; വെളിപ്പെടുത്തി റിയാൻ പരാഗ്
ധോണി രണ്ട് ഓവറിൽ നാല് സിക്സ് അടിക്കുന്നു; ഇന്ത്യൻ ടീമിന് ഗാംഗുലിയുടെ ഉപദേശം

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ സാന്നിധ്യം ​ഗുണം ചെയ്തെന്നും പരാ​ഗ് പ്രതികരിച്ചു. കുമാർ സംഗക്കാര ഒരു മികച്ച പരിശീലകനാണ്. ബാറ്റിം​ഗ് മികച്ചതാക്കാനുള്ള എല്ലാ തന്ത്രങ്ങളും സം​ഗക്കാരയ്ക്ക് അറിയാം. സമൂഹമാധ്യമങ്ങളിൽ പല താരങ്ങളുമായി തനിക്ക് നല്ല ബന്ധമുണ്ട്. അവരുടെ മറുപടികൾ കിട്ടാൻ താൻ കാത്തിരുന്നിട്ടുണ്ടെന്നും പരാ​ഗ് വ്യക്തമാക്കി.

logo
Reporter Live
www.reporterlive.com